യു.എ.ഇയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ ഇനി വനിത അംഗം നിർബന്ധം

അടുത്ത വർഷം ജനുവരി മുതൽ പുതിയ നിർദേശം പ്രാബല്യത്തിൽ വരും

Update: 2024-09-18 17:15 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: യു.എ.ഇയിൽ സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ചുരുങ്ങിയത് ഒരു വനിത അംഗത്തെ നിർബന്ധമായും ഉൾപ്പെടുത്താൻ സാമ്പത്തിക മന്ത്രാലയത്തിൻറെ നിർദേശം. അടുത്ത വർഷം ജനുവരി മുതൽ പുതിയ നിർദേശം പ്രാബല്യത്തിൽ വരും. അതേ സമയം നിലവിലുള്ള ഡയറക്ടർ ബോർഡിൻറെ കാലാവധി പൂർത്തിയായശേഷം മാത്രം പുതിയ നിർദേശം നടപ്പാക്കിയാൽ മതി.

2021ൽ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി, ഡി.എഫ്.എം എന്നിവയിൽ ലിസ്റ്റ് ചെയ്ത പൊതുമേഖല കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ഒരു വനിത അംഗത്തെ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. ഇതിൻറെ തുടർച്ചയെന്ന നിലക്കാണ് സ്വകാര്യ കമ്പനികളിലും നിർദേശം നടപ്പിലാക്കുന്നത്. സ്വകാര്യ മേഖലകളിൽ നേതൃപദവികളിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് പുതിയ നിർദേശത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. ആഗോള മത്സരക്ഷമത റാങ്കിങ്ങ് ഉയർത്താനുള്ള യു.എ.ഇ നീക്കങ്ങളുമായി ചേർന്ന് നിൽക്കുകയെന്ന ലക്ഷ്യവും ഇതിൻെ ഭാഗമാണ്. രാജ്യത്തെ ചില വൻകിട സ്വകാര്യ ബിസിനസ് ഗ്രൂപ്പുകൾ അവരുടെ ഡയറക്ടർ ബോർഡിൽ വനിത പ്രതിനിധ്യം ഇതിനകം കൊണ്ടുവന്നിട്ടുണ്ട്. ബിസിനസ്, സാമ്പത്തികം, നിക്ഷേപ മേഖലകളിൽ നിർണായകമായ സംഭാവനകൾ നൽകി സ്ത്രീകൾ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തഊഖ് അൽ മർറി പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News