ജൂലൈ 6 വരെ യു.എ.ഇയിലേക്ക് വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസി ഇന്ത്യാക്കാരുടെ മടക്കം വൈകുമെന്നുറപ്പായി.

Update: 2021-06-23 10:39 GMT
Editor : ubaid | By : Web Desk
Advertising

യു.എ.ഇയിലേക്ക് ജൂലൈ 6 വരെ വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. നേരത്തേ ജൂണ്‍ 24 മുതല്‍ ദുബായിലേക്ക് സര്‍വീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. 

എമിറേറ്റ്സ് എയര്‍ലൈന്‍, ഫ്ലൈ ദുബായ് എന്നിവയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ജൂലൈ 6 വരെ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് സൂചന നല്‍കിയിട്ടുണ്ട്. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസി ഇന്ത്യാക്കാരുടെ മടക്കം വൈകുമെന്നുറപ്പായി. 

രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ബുധനാഴ്​ച മുതൽ ദുബൈയിലേക്ക്​ മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ വാക്​സിൻ നിർബന്ധമാക്കിയതായി ശനിയാഴ്​ചയാണ്​ ദുബൈ ദുരന്ത നിവാരണ സമിതി അറിയിച്ചത്​. 23 മുതൽ രണ്ട്​ ഡോസ്​ വാക്​സിൻ നിർബന്ധമാണെന്നായിരുന്നു അറിയിപ്പ്​. ബുധനാഴ്​ച മുതൽ സർവീസ്​ പുനരാരംഭി​ക്കുമെന്ന്​ എമിറേറ്റ്​സും അറിയിച്ചതോടെ പ്രവാസികൾ പ്രതീക്ഷയിലായിരുന്നു. ചില എയർലൈനുകൾ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങുകയും ചെയ്​തു. എന്നാൽ, പലകാര്യങ്ങളിലും അവ്യക്​തത ഉണ്ടായതോടെ എയർലൈനുകൾ ടിക്കറ്റ്​ ബുക്കിങ്​ നിർത്തിവെക്കുകയായിരുന്നു. ഞായറാഴ്​ച ഉച്ചക്ക്​ നിർത്തിവെച്ച ടിക്കറ്റ്​ ബുക്കിങ്​ ഇതുവരെ പുനരാരംഭിച്ചില്ല. 

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News