സഹകരണം വിപുലപ്പെടുത്താൻ ഇറാനും യു.എ.ഇയും
മേഖലയുടെ സാമ്പത്തിക സ്ഥിരതക്ക് ഉതകുന്ന നടപടികൾ ത്വരിതപ്പെടുത്തുന്നതും ചർച്ചയായി
Update: 2023-08-13 18:04 GMT
ദുബൈ: സഹകരണം വിപുലപ്പെടുത്താൻ ഇറാനും യു.എ.ഇയും തമ്മിൽ ചർച്ച. യു.എ.ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഹുസൈനിയും യു.എ.ഇയിലെ ഇറാൻ അംബാസഡർ റിസ അമീരിയും തമ്മിൽ ദുബൈയിൽ നടന്ന ചർച്ചയിലാണ് ധാരണ. മേഖലയുടെ സാമ്പത്തിക സ്ഥിരതക്ക് ഉതകുന്ന നടപടികൾ ത്വരിതപ്പെടുത്തുന്നതും ചർച്ചയായി. നടപ്പുവർഷം ഏപ്രിൽ മാസത്തിലാണ് റിസ അമീരി യു.എ.ഇയിൽ ഇറാൻ അംബാസഡറായി ചുമതലയേൽക്കുന്നത്. 2016 മുതൽ യു.എ.ഇയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം ദുർബലമായിരുന്നു.