ഇറാൻ, ആണവോർജ സമിതി ചർച്ച: സാങ്കേതിക സംഘം തെഹ്​റാനിലേക്ക്​

കൂടിക്കാഴ്​ചയിൽ പ്രതീക്ഷയെന്ന്​ സമിതി മേധാവി

Update: 2023-03-06 20:30 GMT
Advertising

തന്റെ ഇറാൻ സന്ദർശനം ഏറെക്കുറെ വിജയകരമെന്ന്​ അന്താരാഷട്ര ആണവോർജ സമിതി മേധാവി റഫാൽ ഗ്രോസി. ചർച്ചയുടെ അന്തിമഫലം എന്തായിരിക്കുമെന്ന്​ ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആണവ നിലയങ്ങളിൽ പരിശോധനാ നടപടികൾ പുനരാരംഭിക്കാൻ ഇറാൻ കഴിഞ്ഞ ദിവസം സന്നദ്ധത അറിയിച്ചിരുന്നു

തെഹ്​റാൻ സന്ദർശനവേളയിൽ ആണവ പദ്ധതിയുമായി ബന്​ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഏറെക്കുറെ ധാരണ രൂപപ്പെട്ടതായി റഫാൽ ഗ്രോസി വെളി​പ്പെടുത്തി. എന്നാൽ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്​തത വരേണ്ടതുണ്ട്​. നിലയങ്ങളിൽ പരിശോധന തുടരുന്നതുമായി ബന്​ധപ്പെട്ട്​ സമിതി നിർദേശിച്ച കാര്യങ്ങളോട്​ അനുഭാവപൂർണമായാണ്​ ഇറാൻ പ്രതികരിച്ചത്​.

നിലയങ്ങളിലെ കാമറകൾ പ്രവർത്തനക്ഷമമാക്കാമെന്നും തെഹ്​റാൻ സമ്മതിച്ചിട്ടുണ്ട്. സാ​ങ്കേതിക സംഘം ഉടൻ തന്നെ ഇറാനിലേക്ക്​ പുറപ്പെടും. എന്നാൽ ഏതൊക്കെ കേന്ദ്രങ്ങളിൽ എപ്പോൾ സന്ദർശനം നടത്തു​മെന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്താനാകില്ല. ചില കാര്യങ്ങളിൽ മൂർത്തമായ ചില ഉത്തരങ്ങൾ നൽകേണ്ടി വരുമെന്ന ബോധ്യം ഇറാനുണ്ട്. ഇറാൻ പ്രസിഡൻറും വിദേശകാര്യ മന്ത്രിയുമായി നടന്ന വിദശമായ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നും ഗ്രോസി കൂട്ടിച്ചേർത്തു.

Full View

അതേ സമയം ഇറാന്​ പ്രതിരോധം തീർക്കാനുള്ള നീക്കമാണ്​ അന്താരാഷ്​ട്ര ആണവോർജ സമിതി നടത്തുന്നതെന്ന്​ ഇസ്രായേൽ കുറ്റപ്പെടുത്തി

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News