മദീന യാത്രക്ക്​ വെറും 179 ദിർഹം; മികച്ച ഓഫറുമായി വിസ്​ എയർ

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്​ കുറഞ്ഞ ചിലവിൽ യാത്രയൊരുക്കുന്ന വിമാന സർവീസാണ്​ വിസ്​ എയർ

Update: 2022-12-16 18:32 GMT
Editor : ijas | By : Web Desk
Advertising

അബൂദബി: കുറഞ്ഞ ചെലവിൽ മദീനയിലേക്ക്​ പറക്കാൻ അവസരം നൽകി വിസ്​ എയർ. അബൂദബിയിൽ നിന്ന്​ മദീനയിലേക്ക്​ 179 ദിർഹമിനാണ് വിസ് ​എയർ യാത്രയൊരുക്കുന്നത്​. തിരിച്ചുള്ള യാത്രക്കും ഇതേ നിരക്ക്​ തന്നെയായിരിക്കും ഈടാക്കുക. ഫെബ്രുവരി 14 മുതലാണ് വിസ് എയർ പുതിയ സർവീസ്​ തുടങ്ങുക. ദിവസവും മദീനയിലേക്കും തിരിച്ചും ​സർവീസുണ്ടാകും. ടിക്കറ്റ് വിൽപനക്കും തുടക്കം കുറിച്ചു.

നിലവിൽ 600-1000 ദിർഹമാണ് ​അബൂദബിയിൽ നിന്ന്​ മദീനയിലേക്കുള്ള ടിക്കറ്റ്​ നിരക്ക്​. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്​ കുറഞ്ഞ ചിലവിൽ യാത്രയൊരുക്കുന്ന വിമാന സർവീസാണ്​ വിസ്​ എയർ. വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക്​ 179 ദിർഹമിന്​ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന വിസ്​ എയർ സൗദിയിലേക്കും പറക്കുന്നതോടെ പ്രവാസികൾക്ക് ​ഏറെ ഉപകാരപ്രദമാകും. കുറഞ്ഞ ചിലവിൽ മദീന കാണാനും മക്കയിലെത്തി ഉംറ നിർവഹിക്കാനും ഈ വിമാനം ഉപകരിക്കും.

Full View

യു.എ.ഇയുടെയും സൗദിയുടെയും ടൂറിസം മേഖലകൾക്ക്​ വിമാന സർവീസ്​ കരുത്ത്​ പകരുമെന്ന്​ വിസ്​ എയർ അബൂദബി മാനേജിങ്​ ഡയറക്ടർ മൈക്കൽ ബെർലൂയിസ്​ പറഞ്ഞു. ചരിത്ര നഗരമായ മദീനയിലേക്ക്​ സർവീസ്​ തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. അബൂദബിയിൽ നിന്ന്​ വിനോദ സഞ്ചാരികൾ ഏറെ ആശ്രയിക്കുന്ന വിമാന സർവീസാണ്​ വിസ്​ എയർ.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News