തൊഴിൽ നിയമം കർശനമാക്കി യു.എ.ഇ: തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിച്ചാൽ വൻ പിഴ

തൊഴിൽ നിയമത്തിൽ ഗവൺമെന്റ് ഭേദഗതി വരുത്തി

Update: 2024-08-12 16:29 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: തൊഴിലാളിയുടെ അവകാശങ്ങൾ ലംഘിച്ചാൽ ശിക്ഷാനടപടി കർശനമാക്കി യു.എ.ഇ. ഇതിനായി തൊഴിൽ നിയമത്തിൽ ഗവൺമെന്റ് ഭേദഗതി വരുത്തി. തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ പത്ത് ലക്ഷം ദിർഹം വരെയാണ് ഇനി പിഴ നൽകേണ്ടി വരിക.

തൊഴിലാളികളും തൊഴിലുടമയും തമ്മിലെ ബന്ധം കൃത്യമായി നിർവചിക്കുന്നതാണ് പുതിയ നിയമവ്യവസ്ഥ. തൊഴിൽ പെർമിറ്റില്ലാതെ ജീവനക്കാരെ നിയമിച്ചാലും, ജോലിവാഗ്ദാനം ചെയ്ത് യു.എ.ഇയിലെത്തിച്ച് വഞ്ചിച്ചാലും കർശനമായ ശിക്ഷാ നടപടിയുണ്ടാകും. തൊഴിലാളികളുടെ അവകാശങ്ങൾ നൽകാതെ സ്ഥാപനം അടച്ചുപൂട്ടാൻ അനുവദിക്കില്ല. വ്യാജ സ്വദേശിനിയമനം ഉൾപ്പെടെ നിയമന തട്ടിപ്പ് നടത്തിയാൽ ക്രിമിനൽ വകുപ്പു പ്രകാരം നടപടി സ്വീകരിക്കും.

തൊഴിൽ നിയമലംഘനം പിടികൂടിയാൽ ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ പിഴ ചുമത്തും. തർക്കങ്ങൾ തൊഴിൽ മന്ത്രാലയത്തിൽ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി, അപ്പീൽ കോടതി എന്നിവടെ സമീപിക്കാം. തൊഴിൽ ബന്ധം അവസാനിപ്പിച്ച് രണ്ട് വർഷത്തിന് ശേഷം സമർപ്പിക്കുന്ന കേസുകൾ പുതിയ നിയമവ്യവസ്ഥപ്രകാരം കോടതി റദ്ദാക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News