മീഡിയാവൺ സ്റ്റാർ ഷെഫ് മത്സരം ഫെബ്രുവരി 26ന് ദുബൈയിൽ
ഷെഫ് പിള്ളയാണ് മീഡിയാവൺ സ്റ്റാർ ഷെഫ് മത്സരത്തിന് മേൽനോട്ടം വഹിക്കുക
പാചക മേഖലയിൽ നൈപുണ്യം പുറത്തെടുക്കാനും ഏറ്റവും മികച്ച സമ്മാനങ്ങൾ നേടാനും അവസരം. മീഡിയാവൺ ചാനൽ ഒരുക്കുന്ന റിനം ഹോൾഡിങ് സ്റ്റാർ ഷെഫ് മത്സരം ഈ മാസം 26ന് ദുബൈയിൽ നടക്കും. പാചകത്തിലെ വൈദഗ്ധ്യം തെളിയിക്കുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അയക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന 25 പേർക്കാണ് ഗ്രാൻഡ് ഫൈനലിൽ മത്സരിക്കാൻ അവസരം. യു.എ.ഇയിൽ താമസക്കാരായ പാചകമേഖലയിൽ താൽപര്യമുള്ള ആർക്കും 00971526139974 എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് വീഡിയോ അയച്ച് മത്സരത്തിൽ ഭാഗഭാക്കാകാം. ചാപക വീഡിയോ അയക്കേണ്ട അവസാന ദിവസം ഫെബ്രുവരി 23 ആണ്.
പ്രമുഖ പാചകവിദഗ്ധനും സമൂഹ മാധ്യമങ്ങളിലെ താരവുമായ ഷെഫ് പിള്ളയാണ് മീഡിയാവൺ സ്റ്റാർ ഷെഫ് മത്സരത്തിന് മേൽനോട്ടം വഹിക്കുക. മത്സരത്തിന്റെ ഭാഗമായി ദുബൈ സൂഖ് അൽ മർഫയിൽ ഫെബ്രുവരി 26ന് നടക്കുന്ന ഷെഫ് തിയറ്ററിൽ ഷെഫ് പിള്ളയുമായി സംവദിക്കാനും ആളുകൾക്ക് അവസരം ലഭിക്കും. 'ഭക്ഷ്യവിപണന രംഗത്ത് എങ്ങനെ സംരംഭകരാകാം' എന്ന വിഷയത്തെ അധികരിച്ചാകും സംവാദം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. റിനം ഹോൾഡിങ്‌സാണ് സ്റ്റാർ ഷെഫ് മത്സരത്തിന്റെ മുഖ്യ പ്രായോജകർ.
MediaOne Star Chef competition on February 26 in Dubai