അജ്മാൻ-അബൂദബി റൂട്ടിൽ നാളെ മുതൽ കൂടുതൽ ബസ് സർവീസുകൾ

മുസല്ല ബസ് സ്റ്റേഷനിൽ നിന്ന് അബൂദബി ബസ് സ്റ്റേഷനിലേക്കാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്.

Update: 2024-07-08 17:41 GMT
Editor : Thameem CP | By : Web Desk
Advertising

അജ്മാനിൽ നിന്ന് അബുദാബിയിലേക്ക് നാളെ മുതൽ കൂടുതൽ ബസ് സർവീസ് ആരംഭിക്കുമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി. മുസല്ല ബസ് സ്റ്റേഷനിൽ നിന്ന് അബുദാബി ബസ് സ്റ്റേഷനിലേക്കാണ് പുതിയ നാല് സർവീസുകൾ പ്രഖ്യാപിച്ചത്.

അജ്മാനിൽ നിന്ന് രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയും അബുദാബിയിൽ നിന്നും രാവിലെ 10 മുതൽ രാതി 9.30 വരെയും സർവീസുകളുണ്ടാകും. ദിവസം നാല് ട്രിപ്പാണ് അബൂദബിയിലേക്കുണ്ടാവുക. രാവിലെ ഏഴ്, പതിനൊന്ന്, വൈകുന്നേരം മൂന്ന് രാത്രി ഏഴ് എന്നീ സമയങ്ങളിലാണ് അജ്മാനിൽ നിന്ന് ബസ് പുറപ്പെടുക. 35 ദിർഹമാണ് യാത്രാ നിരക്ക്. മസാർ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം.

കഴിഞ്ഞ മാസം നിർത്തിവച്ച അജ്മാൻ ബസ് ഓൺ ഡിമാൻഡ് സേവനങ്ങൾ പുനരാരംഭിച്ചതായി അതോറിറ്റി അറിയിച്ചു. രാവിലെ ആറിന് ആരംഭിക്കുന്ന ബസ് ഓൺ ഡിമാൻഡ് സേവനങ്ങൾ രാത്രി 11 വരെ ലഭ്യമാകും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News