റഷ്യ-യുക്രൈൻ യുദ്ധം; യുഎഇയുടെ മധ്യസ്ഥതയിൽ യുദ്ധത്തടവുകാർക്ക് മോചനം

റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുഎഇ നടത്തുന്ന ഒമ്പതാമത്തെ മധ്യസ്ഥ ശ്രമമാണിത്

Update: 2024-10-20 08:47 GMT
Advertising

ദുബൈ: യുഎഇയുടെ മധ്യസ്ഥതയിൽ യുദ്ധത്തടവുകാരെ കൈമാറി റഷ്യയും യുക്രൈനും. 190 തടവുകാരെയാണ് ഇരുരാഷ്ട്രങ്ങളും കൈമാറിയത്. മധ്യസ്ഥ ശ്രമങ്ങളോട് സഹകരിച്ച ഇരുരാഷ്ട്രങ്ങളോടും യുഎഇ നന്ദി അറിയിച്ചു. രണ്ടു വർഷമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ് യുഎഇ. ഇതിന്റെ ഭാഗമായി നടന്ന ചർച്ചയ്ക്ക് പിന്നാലെ ഇരുരാഷ്ട്രങ്ങളും 95 വീതം യുദ്ധത്തടവുകാരെ വിട്ടയച്ചു. യുദ്ധത്തിൽ യുഎഇ നടത്തുന്ന ഒമ്പതാമത്തെ മധ്യസ്ഥ ശ്രമമാണിത്.

യുഎഇയുടെ ഇടപെടലിൽ ഇതുവരെ 2184 യുദ്ധത്തടവുകാരാണ് മോചിതരായിട്ടുള്ളത്. രാജ്യത്തിന്റെ ശ്രമങ്ങളോട് സഹകരിച്ച ഇരുരാഷ്ട്രങ്ങളോടും യുഎഇ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. സംഘർഷം ഒഴിവാക്കി സംഭാഷണത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

യുക്രൈനിൽ നിന്ന് തിരിച്ചെത്തുന്ന സൈനികർ ബെലാറസിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമായ ശേഷം നാട്ടിലെത്തുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. റഷ്യ വിട്ടയച്ച സൈനികരുടെ വീഡിയോ യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സെലൻസ്‌കി എക്സിൽ പങ്കുവച്ചിട്ടുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News