പരിസ്ഥിതി, കാർഷിക വിഷയങ്ങളിൽ പ്രത്യേക പഠന, ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഷാർജ

ഷാർജ ഭരണാധികാരി ആസ്ട്രേലിയയിലെ മെൽബൺ യൂനിവേഴ്സിറ്റി അധികൃതരുമായി ചർച്ച നടത്തി

Update: 2022-08-03 19:09 GMT
Editor : abs | By : Web Desk
Advertising

യുഎഇ: പരിസ്ഥിതി, കാർഷിക വിഷയങ്ങളിൽ പ്രത്യേക പഠന, ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഷാർജ ഭരണാധികാരി ആസ്ട്രേലിയയിലെ മെൽബൺ യൂനിവേഴ്സിറ്റ് അധികൃതരുമായി ചർച്ച നടത്തി. അൽ ദൈദിലെ ഷാർജ യൂനിവേഴ്സിറ്റി ശാഖയിലാണ് യൂനിവേഴ്സിറ്റി അധികൃതരും ഭരണാധികാരിയും ചർച്ച നടത്തിയത്.

പരിസ്ഥിതി, കാർഷിക വിഷയങ്ങളിൽ പഠനവും ഗവേഷണവും ശക്തമാക്കുന്നതിന് ഷാർജയുടെ വിവിധ മേഖലകളിൽ സീഡ് ബാങ്ക്, മരുഭൂ പഠന കേന്ദ്രം, പ്രത്യേക ഫാമുകൾ, മൃഗസംരക്ഷണം, കൃഷി, പരിസ്ഥിതി, കൃഷി എന്നിവിഷയങ്ങൾ പ്രത്യേക കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ചാണ് മെൽബൺ യൂനിവേഴ്സിറ്റി അധികൃതരുമായി ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി ചർച്ച നടത്തിയത്.

വിദ്യാഭ്യാസരംഗത്ത് ഷാർജയുടെ പുതിയ ലക്ഷ്യങ്ങളെ കുറിച്ച് ഭരണാധികാരി വിശദീകരിച്ചു. ഷാർജയിലെ വിദ്യാഭ്യാസ രംഗത്ത് ആസ്ട്രേലിയൻ യൂനിവേഴ്സിറ്റിൽ നൽകിയ സംഭാവനകളും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി, കാർഷിക വിഷയങ്ങൾക്ക് ഊന്നൽ നൽകുന്ന പാഠ്യപദ്ധതികളാണ് ഷാർജ സർവകലാശലയുടെ അൽദൈദ് കാമ്പസിൽ നൽകുന്നത്. ഈരംഗത്ത് വിഞ്ജാനം പങ്കുവെക്കുന്നതിനും ഗവേഷണം ശക്തമാക്കുന്നതിനും ഷാർജ യൂനിവേഴ്സിറ്റിയും മെൽബൺ യൂനിവേഴ്സിറ്റിയും പരസ്പരം സഹകരിച്ച് പ്രവർത്തിക്കും. കൂടിക്കാഴ്ചക്ക് ശേഷം മെൽബൻ യൂനിവേഴ്സിറ്റി അധികൃതർ ഷാർജ ഭരണാധികാരിക്ക് സ്മരണിക കൈമാറി. രണ്ട് യൂനിവേഴ്സിറ്റികളുടെയും ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News