ശമ്പളക്കാരായ പ്രവാസികൾക്ക് പുതിയ അക്കൗണ്ട് പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

'എൻ.ആർ.ഐ സാഗ' എന്ന പേരിട്ട അക്കൗണ്ടിലൂടെ പ്രവാസികൾക്ക് സീറോ ബാലൻസിൽ വിവിധ ബാങ്കിങ് സേവനങ്ങൾ ലഭ്യമാകും

Update: 2024-10-19 19:36 GMT
Advertising

ദുബൈ: ശമ്പളക്കാരായ പ്രവാസികൾക്ക് പുതിയ അക്കൗണ്ട് പ്രഖ്യാപിച്ച് കേരളത്തിലെ സൗത്ത് ഇന്ത്യൻ ബാങ്ക്. 'എൻ.ആർ.ഐ സാഗ' എന്ന പേരിട്ട അക്കൗണ്ടിലൂടെ പ്രവാസികൾക്ക് സീറോ ബാലൻസിൽ വിവിധ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ ദുബൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗൾഫ് മേഖലയിൽ പ്രവർത്തനം വിപുലീകരിക്കാൻ തീരുമാനിച്ചതായും സൗത്ത് ഇന്ത്യൻ ബാങ്ക് മേധാവികൾ അറിയിച്ചു.

പ്രവാസികൾക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുന്നതിൻറെ ഭാഗമായാണ് സൗത്ത് ഇന്ത്യൻ ബാങ്ക് 'എൻ.ആർ.ഐ സാഗ' എന്ന അക്കൗണ്ട് പ്രഖ്യാപിച്ചത്. സീറോ ബാലൻസിൽ തടസം കൂടാതെ ബാങ്കിങ് സേവനം ലഭ്യമാക്കുന്നതിനു പുറമെ തെരഞെടുത്ത ഡെബിറ്റ് കാർഡുടമകൾക്ക് എയർപോർട്ട് ലോഞ്ച് സൗകര്യവും ഭവന-വാഹന വായ്പാ നടപടിക്രമങ്ങളിൽ 25 ശതമാനം ഇളവും നൽകുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി.ആർ ശേഷാദ്രി പറഞു

നാട്ടിലേക്ക് പണം അയക്കാൻ 35 ഓളം പണമിടപാടു സ്ഥാപനങ്ങളുമായി ധാരണ രൂപപ്പെടുത്തിയതായും സൗത്ത് ഇന്ത്യൻ ബാങ്ക് സാരഥികൾ പറഞ്ഞു. എസ്.ഐ.ബി മിറർ പ്ലസ് ബാങ്കിംഗ് ആപ്പിൻറെ സേവനം 9 വ്യത്യസ്ത ഭാഷകളിൽ ലഭ്യമാണ്. ബാങ്കിങിന്റെ വിവിധ മേഖലകളിൽ വൻ മുന്നേറ്റം കൈവരിക്കാൻ സൗത്ത് ഇന്ത്യ ബാങ്കിന് സാധിച്ചതായും ബാങ്ക് അധികൃതർ പറഞ്ഞു. ഓപറേഷൻസ് സി.ജി.എം ആൻറോ ജോർജ്, ചീഫ് ഇൻഫർ േമേഷൻ ഓഫീസർ സോണി എ, ഹെഡ് ബ്രാഞ്ച് ബാങ്കിങ് എസ്.ജി.എം ബിജി എസ്.എസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News