ചെറിയ തോതില്‍ താപനില ഉയരും, സൗദിയില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വിഭാഗം
Update: 2022-02-01 14:06 GMT
രാജ്യത്ത് ഈ ആഴ്ച അവസാനം വരെ താപനില ക്രമാനുഗതമായി വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധനും കാസിം സര്‍വകലാശാലയിലെ പ്രൊഫസറുമായ ഡോ. അബ്ദുല്ല അല്‍ മിസ്നാദ് അറിയിച്ചു. എന്നാല്‍ വടക്കു-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്ചയോടെ വീണ്ടും ചൂട് കുറയാനാണ് സാധ്യതയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
രാജ്യത്ത് ഇന്ന് പൊതുവേ സ്ഥിരതയുള്ള കാലാവസ്ഥയും അന്തരീക്ഷവുമായിരിക്കും. എങ്കിലും കിഴക്കന്‍ മേഖലയില്‍ തണുത്ത വടക്കന്‍ കാറ്റിനും പടിഞ്ഞാറന്‍ മേഖലയില്‍ നേരിയ തെക്കന്‍ കാറ്റിനും സധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളില്‍ രാജ്യത്ത് മഴയ്ക്കുള്ള സാധ്യതകളൊന്നും കാണുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.