ജൂലൈ 21 വരെ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് തുടരുമെന്ന് ഉറപ്പായി

എപ്രിൽ 24മുതലാണ്​ കോവിഡ്​ വ്യാപനത്തെ തുടർന്ന്​ യു.എ.ഇയിലേക്ക്​ യാത്രാവിലക്ക്​ നിലവിൽ വന്നത്​.

Update: 2021-07-12 17:30 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ ജൂലൈ 21 വരെ യാത്രാവിമാനം പറക്കില്ലെന്ന്​ ഉറപ്പായി. ജൂലൈ 22 മുതൽ നിബന്ധനകളോടെ വിമാന സർവീസ്​ പുനരാരംഭിക്കും എന്ന പ്രതീക്ഷയിലാണ്​ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക ​പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

എയർ ഇന്ത്യക്കും ഇത്തിഹാദിനും പിറകെ എമിറേറ്റ്​സ്​ എയർലൈനും ജൂലൈ 21 വരെ യാത്രാവിമാനം ഇല്ലെന്ന കാര്യം ഔദ്യോഗികമായി സ്​ഥിരീകരിച്ചു. ഇന്ത്യക്ക്​ പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്​, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നും വിമാനങ്ങളുണ്ടാവില്ല. അതേസമയം യു.എ.ഇ അധികൃതരുടെ മുൻകൂർ അനുമതിയിൽ നാട്ടിൽ കുടുങ്ങിയ കൂടുതൽ ആരോഗ്യ പ്രവർത്തകർ യു.എ.ഇയിലെത്തി. യാത്രാവിലക്കിനെ തുടർന്ന്​ ഇന്ത്യയിൽ കുടുങ്ങിയ 95ആരോഗ്യ പ്രവർത്തകരാണ്​ പ്രത്യേക വിമാനത്തിൽ ദുബൈയിൽ എത്തിയതെന്ന്​സുലേഖ ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ മൂന്നുമാസമായി ഇന്ത്യയിൽ കുടുങ്ങിയ ഡോക്​ടർമാർ, നഴ്​സുമാർ, മറ്റു ആശുപത്രിജീവനക്കാർ എന്നിവരടങ്ങിയ സംഘമാണ്​ തിരിച്ചെത്തിയത്​.

എപ്രിൽ 24മുതലാണ്​ കോവിഡ്​ വ്യാപനത്തെ തുടർന്ന്​ യു.എ.ഇയിലേക്ക്​ യാത്രാവിലക്ക്​ നിലവിൽ വന്നത്​. തുടർന്ന്​ വിമാന സർവീസുകൾ നിലച്ചെങ്കിലും കഴിഞ്ഞ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ജൂലൈ പകുതിയോടെ സർവീസ്​ പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ്​എമിറേറ്റ്​സ്​ നേരത്തെ പങ്കുവെച്ചത്​.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News