വള്ളംകളി ഒളിമ്പിക്‌സിൽ എത്തിക്കാൻ ശ്രമങ്ങളുമായി യുഎഇ പൗരൻ

തന്റെ പരിശ്രമങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നും മേജർ ആരിഫ് പറഞ്ഞു

Update: 2022-03-25 17:39 GMT
Advertising

കേരളത്തിന്റെ വള്ളംകളി ഒളിമ്പിക്‌സിൽ എത്തിക്കാനുള്ള ശ്രമവുമായി യുഎഇ പൗരൻ. റാസൽഖൈമയിലെ അന്താരാഷ്ട്ര മറൈൻ സ്‌പോർട്‌സ് ക്ലബിന്റെ മാനേജിങ് ഡയറക്ടർ മേജർ ആരിഫ് അൽ ഹറാൻകിയാണ് വള്ളംകളിക്കായി ഒളിമ്പിക് കമ്മിറ്റിയെ സമീപിച്ചത്. റാസൽഖൈമയിൽ ഞായറാഴ്ച നടക്കുന്ന നെഹ്‌റുട്രോഫി വള്ളംകളിയുടെ വിവരങ്ങൾ പങ്കുവെക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് യു എ ഇ പൗരൻ മേജർ ആരിഫ് അൽ ഹറാൻകി വള്ളംകളിയെ ഒളിമ്പിക്‌സിലെത്തിക്കാൻ താൻ നടത്തുന്ന പരിശ്രമങ്ങൾ അറിയിച്ചത്. തന്റെ പരിശ്രമങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നും മേജർ ആരിഫ് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം മൂന്ന് മുതലാണ് റാസൽഖൈമ മർജാൻ ഐലൻഡ് പരിസരത്ത് നെഹ്‌റുട്രോഫി വള്ളംകളി അരങ്ങേറുക. മലയാളികൾ ഉൾപ്പെട്ട എട്ട് ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുക. ഡ്രാഗൺ ബോട്ടുകൾ ചുണ്ടൻ വള്ളത്തിന്റെ രൂപത്തിലാക്കിയാണ് റാസൽഖൈമയിൽ വള്ളംകളി നടത്തുന്നത്. ഘോഷയാത്ര, ചെണ്ടമേളം, സംഗീതപരിപാടികൾ എന്നിവയും ഇതോടൊപ്പം നടക്കുമെന്ന് റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ് എ സലിം, വള്ളംകളി ചീഫ് കോർഡിനേറ്റർ റിയാസ് കാട്ടിൽ എന്നിവർ അറിയിച്ചു. റാസൽഖൈമയിലെ വിവിധ സാമൂഹിക സംഘടനാ ഭാരവാഹികളായ നാസർ അൽദാന, സജി, നാസർ അൽമഹ, സേതുനാഥ്, സുദർശനൻ, ബ്രൂമീഡിയ പ്രതിനിധി മുഹമ്മദ് അമീൻ, എൻ എം സി പ്രതിനിധി അജിത് തോമസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

UAE citizen in an attempt to bring Kerala's boat race to the Olympics

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News