അബൂദബിയിൽ 700 കിലോ പൂക്കൾ ഉപയോഗിച്ച് കൂറ്റൻ പൂക്കളം

അബൂദബിയുടെ വേറിട്ട നിരവധി സ്​തംഭങ്ങളും മുദ്രകളും പൂക്കളത്തിന്‍റെ ഇതിവൃത്തമായി മാറി

Update: 2022-09-10 18:41 GMT
Advertising

അബൂദബിയുടെവളർച്ച അടയാളപ്പെടുത്തുന്ന കൂറ്റൻ പൂക്കളമൊരുക്കി ആരോഗ്യപ്രവർത്തകരുടെ വേറിട്ട ഓണാഘോഷം. പ്രമുഖ ആതുര സ്​ഥാപനത്തി​ന്‍റെ ആസ്​ഥാനമാണ്​ പൂക്കളത്തിന്​ വേദിയായത്​. പല രാജ്യങ്ങളിൽ നിന്നുള്ളവർ ഒത്തുചേർന്ന തിരുവാതിരക്കളിയും ആഘോഷത്തിന്​ പൊലിമയേകി.

അബൂദബിയുടെ വേറിട്ട നിരവധി സ്​തംഭങ്ങളും മുദ്രകളും പൂക്കളത്തിന്‍റെ ഇതിവൃത്തമായി മാറി. ശൈഖ്​ സായിദ്​ ഗ്രാൻഡ്​ മോസ്​ക്​, പൗരാണിക കൊട്ടാരമായ ഖസ്​ർ അൽ ഹുസൻ, അൽദാർ ആസ്​ഥാന കെട്ടിടം,അൽബഹാർ,ഇത്തിഹാദ്​ ടവറുകൾ ഉൾപ്പെടെ എല്ലാം പൂക്കളത്തി​ലേക്ക്​ പുനരാവിഷ്​കരിക്കപ്പെടുകയായിരുന്നു. അബൂദബിമുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് നഗര വളർച്ചയുടെ നാൾവഴികൾ അടയാളപ്പെടുത്തുന്ന പൂക്കളം ഒരുങ്ങിയത്. 700 കിലോ പൂക്കൾ കൊണ്ടാണ്​നഗര ചരിത്രം പ്രമേയമാക്കിയ പൂക്കളമെന്ന ആശയം യാഥാർഥ്യമായത്.

തമിഴ്‌നാട്ടിൽ നിന്ന് വിമാനമാർഗമാണ്​ ആഘോഷത്തിനുള്ള പൂക്കൾ എത്തിച്ചത്. പൂക്കളത്തിനുചുറ്റും ഒരുക്കിയ പ്രത്യേക തിരുവാതിര ആഘോഷത്തിലെ മറ്റൊരു ആകർഷണമായിരുന്നു. 12 രാജ്യങ്ങളിൽ നിന്നുള്ള നാല്പത്തിനാല്ആരോഗ്യപ്രവർത്തകരാണ് തിരുവാതിരയിൽ ചുവടുവച്ചത്. യു.എ.ഇ സ്വദേശികൾക്കു പുറമെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നഴ്‌സുമാരും ഡോക്ടർമാരും ആഘോഷങ്ങളിൽ സജീവമായി. ആശുപത്രിയിലെ രോഗികൾക്കും ഓണാഘോഷം വേറിട്ട അനുഭവമായി.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News