ഭക്ഷ്യസഹായവുമായി യുഎഇയുടെ വിമാനം ഗാംബിയയിലേക്ക് പറന്നു

Update: 2022-02-28 11:43 GMT
Advertising

ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി 48 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായി യുഎഇയുടെ സഹായ വിമാനം ഗാംബിയയിലെത്തി. വിവിധ ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സഹായവും ലക്ഷ്യമിട്ടുള്ള യു.എ.ഇ.യുടെ മാനുഷികപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ സഹായ ഹസ്തവുമെന്ന് ഗാംബിയയിലെ യുഎഇ അംബാസഡര്‍ അലി അല്‍ ഹര്‍ബി അറിയിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ ഈ സഹായങ്ങള്‍ കൂടുതല്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി യുഎഇ നല്‍കിയ വൈദ്യസഹായം പ്രയോജനപ്പെടുത്തിയ ആദ്യ രാജ്യങ്ങളിലൊന്നാണ് ഗാംബിയ. 2020 മെയ് മാസത്തിലാണ് വൈദ്യസഹായവുമായി യുഎഇയുടെ വിമാനം ഗാംബിയയിലെത്തിയത്. ആരോഗ്യമേഖലയിലെ അയ്യായിരത്തോളം തൊഴിലാളികള്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി കഴിഞ്ഞ ഏപ്രിലില്‍ 67 ടണ്‍ ഭക്ഷ്യവസ്തുക്കളും യുഎഇ അയച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഏകദേശം 100 ദശലക്ഷം ദിര്‍ഹത്തന്റെ സഹായങ്ങളാണ് യുഎഇ ഗാംബിയയ്ക്കായി നല്‍കിയത്. ഈ സഹായങ്ങള്‍ ഗാംബിയയുടെ വികസനത്തിനും, സാമൂഹിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ക്കും വലിയ മുതല്‍ക്കൂട്ടായതായും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News