ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തയ്യാർ; ഇറാനോട് യുഎഇ മന്ത്രി

ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്​ദുല്ലാഹിയാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ്​ യു.എ.ഇ മന്ത്രി ഇക്കാര്യം വ്യക്​തമാക്കിയത്

Update: 2022-09-01 17:49 GMT
Editor : banuisahak | By : Web Desk
Advertising

അബുദാബി: അയൽ രാജ്യങ്ങളുമായി മികച്ച ബന്ധം രൂപപ്പെടുത്താൻ സന്നദ്ധമാണെന്ന്​ യു.എ.ഇ വിദേശകാര്യ മന്ത്രി അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്​ദുല്ലാഹിയാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ്​ യു.എ.ഇ മന്ത്രി ഇക്കാര്യം വ്യക്​തമാക്കിയത്​. ഗൾഫ്​ മേഖലയുടെ കെട്ടുറപ്പും സുരക്ഷയും ആണ്​ പ്രധാനം. ഈ ലക്ഷ്യം മുൻനിർത്തി ഉഭയകക്ഷി ബന്ധം ശക്​തമാക്കാൻ സന്നദ്ധമാണെന്ന്​ ഇരു രാജ്യങ്ങളുടെയും മന്ത്രിമാർ വ്യക്​തമാക്കി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News