വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഏഴ് ഭക്ഷണങ്ങൾ
രാവിലെ ആദ്യം കഴിക്കുന്നതായിരിക്കും നിങ്ങളുടെ ബാക്കി ദിവസം എങ്ങനെ മുന്നോട്ട് പോകുമെന്ന് തീരുമാനിക്കുന്നത്
ഉറങ്ങി എഴുന്നേറ്റതിന് ശേഷം ആദ്യം എന്ത് കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രാവിലെ ആദ്യം കഴിക്കുന്നതായിരിക്കും നിങ്ങളുടെ ബാക്കി ദിവസം എങ്ങനെ മുന്നോട്ട് പോകുമെന്ന് തീരുമാനിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ദിവസം മുഴുവനുള്ള മാനസികാവസ്ഥയെയും ആരോഗ്യത്തെയും മെച്ചപ്പെടുത്തും. മികച്ച ഭക്ഷണം തെരഞ്ഞെടുക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കാൻ ശരിയായ സമയം ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. എത്ര മികച്ച ഭക്ഷണമാണെങ്കിലും അത് കഴിക്കുന്നതിനും ചില സമയങ്ങളുണ്ട്. ചില ഭക്ഷണങ്ങള്‍ വെറുവം വയറ്റില്‍ കഴിക്കുന്നത് ദഹനത്തെപോലും ബാധിച്ചേക്കാം. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഏഴ് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
ചായ,കാപ്പി
ലോകമെമ്പാടുമുള്ള ഭൂരിഭാഗം ആളുകളും രാവിലെ ആദ്യം ചായയോ കാപ്പിയോ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ ഇത് നമ്മുടെ ദഹന വ്യവസ്ഥക്ക് നല്ലതല്ലെന്നാണ് ആരോഗ്യവിദ്ഗധർ പറയുന്നത്. വെറുംവയറ്റിൽ ചായയും കാപ്പിയും കുടിക്കുന്നത് അസിഡിറ്റിക്കും മറ്റ് ദഹന പ്രശ്‌നങ്ങൾക്കും കാരണമാകും.
കാർബണേറ്റഡ് പാനീയങ്ങൾ
കാർബണേറ്റഡ് അടങ്ങിയ ശീതളപാനീയങ്ങൾ വെറും വയറ്റിൽ കുടിക്കുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. ദഹന പ്രശ്‌നത്തിന് പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങൾക്ക് അത് കാരണമാകും.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, കിവി, പൈനാപ്പിൾ മുതലായവ രാവിലെ വെറും വയറ്റിൽ കഴിക്കരുത്. ഈ പഴങ്ങളിൽ ഉയർന്ന അളവിൽ നാരുകളും ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ദഹന പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
സലാഡുകൾ
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് അവശ്യ പോഷകങ്ങൾ സാലഡുകളിൽ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ സാലഡ് കഴിക്കുമ്പോൾ ദഹന പ്രക്രിയയെ തടസപ്പെടുത്തുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ഇത് വയറുവീർക്കാനും വയറുവേദനക്കും കാരണമാകും.
ബേക്കറി പലഹാരങ്ങൾ
കേക്ക്,പേസ്ട്രീസ്,കപ് കേക്ക്,കുക്കീസ് തുടങ്ങിയ ബേക്കറി പലഹാരങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കണം. ഈ ഭക്ഷണങ്ങളിൽ യീസ്റ്റ് അടങ്ങിയിട്ടുണ്ട്, ഇത് വയറ്റിലെ ആവരണത്തെ ദോഷകരമായി ബാധിക്കുകയും ഗ്യാസ്ട്രബിൾ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
എരിവുള്ള ഭക്ഷണങ്ങൾ
വെറും വയറ്റിൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇല്ലെങ്കിൽ നെഞ്ചെരിച്ചിൽ, ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വേദന, അസ്വസ്ഥത എന്നിവക്ക് കാരണമാകും.
ചോക്ലേറ്റുകൾ
ഉറക്കം ഉണർന്നതിന് തൊട്ടുപിന്നാലെ ചോക്‌ളേറ്റ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ വെറും വയറ്റിൽ ചോക്ലേറ്റ് കഴിച്ച് ദിവസം ആരംഭിക്കുന്നത് നല്ലതല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിലെ പഞ്ചസാര ആരോഗ്യത്തിന് ദോഷം ചെയ്യും.