ഒരു ദിവസവും കാപ്പി കുടിച്ചു തുടങ്ങരുത്; കാരണമിതാണ്

പോഷകാഹാര വിദഗ്ധ ലവ്‌നീത് ബത്ര ഇതേക്കുറിച്ച് പറയുന്ന കാര്യങ്ങൾ ഇങ്ങനെ

Update: 2022-11-01 08:53 GMT
Editor : abs | By : Web Desk
Advertising

തണുപ്പൻ പ്രഭാതത്തിൽ ഒരു ചൂടുള്ള കാപ്പി. ഒരു ദിവസം തുടങ്ങാൻ ഇതിലും മനോഹരമായി എന്തുണ്ട് എന്ന് ചിന്തിക്കാൻ വരട്ടെ. നിങ്ങൾ കരുതുന്നയത്ര സിംപിളല്ല കാപ്പി എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. കാപ്പി ഒരു പാനീയം എന്നതിനപ്പുറം, ഒരു ഇമോഷനായി കൊണ്ടു നടക്കുന്നവർക്ക് അത്ര സുഖകരമായ റിപ്പോർട്ടല്ല ഇത്. എന്നാൽ ഇതൊരു യാഥാർത്ഥ്യമാണെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു.

നിരവധി പുരസ്‌കാരങ്ങൾ നേടിയ പോഷകാഹാര വിദഗ്ധ ലവ്‌നീത് ബത്ര ഇതേക്കുറിച്ച് പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്;

* കാപ്പി വയറിനുള്ളിലെ ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനം ഉത്തേജിപ്പിക്കും. ഇതുമൂലം ശരീരത്തിന്റെ ദഹന സംവിധാനത്തിന് ദോഷകരമാകുന്ന സ്‌റ്റോമ ആസിഡ് കൂടുതൽ ഉത്പാദിപ്പിക്കപ്പെടും. ഇത് ദഹനമില്ലായ്മ, തടി, ഓക്കാനം എന്നിവയ്ക്ക് കാരണമാകും.

* അണ്ഡോത്പാദനത്തിന് പ്രതികൂല ആഘാതമുണ്ടാക്കുന്ന കാർട്ടിസോൾ (പ്രാഥമിക സ്ട്രസ് ഹോർമോൺ) കൂടുതൽ ഉത്പാദിപ്പിക്കപ്പെടും. ഉണരുന്ന വേളയിൽ സ്വാഭാവികമായ ഊർജം ശരീരത്തിലുണ്ടാകുന്നത് കാർടിസോൾ കൊണ്ടു കൂടിയാണ്.

* ദിവസത്തിന്റെ തുടക്കത്തിൽ തന്നെ കാപ്പി കുടിക്കുന്നത് പ്രമേഹ രോഗികൾക്ക് ഏറെ ദോഷകരം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും.

* വെറും വയറ്റിൽ കാപ്പി കുടിക്കുന്നതു മൂലം വിറയലോ മൂഡ് മാറ്റം പോലുള്ള മറ്റു വിത്‌ഡ്രോവൽ ഇഫക്ടുകളോ ഉണ്ടാകാം.

അപ്പോൾ പിന്നെ കാപ്പി കുടിക്കാൻ പറ്റിയ ഏറ്റവും നല്ല സമയമേതാണ്? പ്രാതൽ കഴിച്ച ശേഷം ലേറ്റ് മോണിങ്ങിലാണ് കാപ്പിക്കു പറ്റിയ സമയമെന്ന് ലവ്‌നീത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.  



Summary: Several studies associate regular intake of coffee with delayed cognitive decline, and better management of blood sugar levels and body weight as well

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News