മയക്കുവെടിയേറ്റത് രണ്ടു തവണ; വീഴാതെ കാടുകയറി നരഭോജി കടുവ- വീഡിയോ
കുങ്കിയാനകളെ സ്ഥലത്തെത്തിച്ച് കടുവയ്ക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
നീലഗിരിയില്‍ മയക്കുവെടിയേറ്റിട്ടും വീഴാതെ കാടുകയറിയ നരഭോജി കടുവയെ കണ്ടെത്താനായില്ല. നാട്ടിലിറങ്ങി നാലുപേരെ കൊന്ന T 23 എന്ന കടുവയ്ക്കാണ് ഇന്നലെ രാത്രി രണ്ടു തവണ വെടിയേറ്റത്.
വെടിയേറ്റാൽ സാധാരണഗതിയിൽ ഒരു കിലോമീറ്ററിനപ്പുറത്തേക്ക് കടുവയ്ക്ക് സഞ്ചരിക്കാൻ കഴിയില്ല. ഇത്രയും ദൂരം കനത്ത ഇരുട്ടും കൊടുംകാടുമായതിനാൽ തിരച്ചിൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍, കുങ്കിയാനകളെ സ്ഥലത്തെത്തിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. അതേസമയം, കടുവ കാട്ടില്‍ സ്വൈര്യവിഹാരം നടത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
കഴിഞ്ഞ വര്‍ഷം കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ഗൗരി എന്ന സ്ത്രീയാണ് ഈ കടുവയുടെ ആദ്യ ഇര. ഈ വർഷം ഇതുവരെ മൂന്ന് പേരെ കടുവ കൊലപ്പെടുത്തി. 30ലേറെ വളർത്തുമൃഗങ്ങളും കടുവയ്ക്ക് ഇരയായി. ഇതോടെ നീലഗിരി ജില്ലയിലെ പന്തല്ലൂർ, ഗൂഡല്ലൂർ, മസിനഗുഡി തുടങ്ങിയ സ്ഥലങ്ങളില്‍ ജനം ഭീതിയിലാണ്.
#MDT23 tiger 'NOT' captured yet: CWWL Shekar Kumar Niraj tells @xpresstn. Though the officials had a clear shot at the tiger at 8 pm yesterday, keeping NTCA rules and safety of animal & personnel in mind, tranquilizing was not done. @NewIndianXpress pic.twitter.com/50kDtQXEF6
— S V Krishna Chaitanya (@Krish_TNIE) October 15, 2021