ഇന്ത്യയിൽ ഒരു മണിക്കൂറിൽ റോഡിൽ പൊലിയുന്നത് 14 ജീവനുകൾ; കഴിഞ്ഞ വര്‍ഷം മാത്രം 1.20 ലക്ഷം പേര്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടു

2020 ൽ ആളുകൾ വ്യാപകമായി വാഹനങ്ങളുമായി പുറത്തിറങ്ങിയത് കുറച്ചു മാസങ്ങൾ മാത്രമാണ് എന്നത് പരിഗണിക്കുമ്പോൾ ഈ കണക്ക് മുന്നോട്ട് വെക്കുന്ന ആശങ്ക വളരെ വലുതാണ്.

Update: 2021-09-20 12:07 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യയിലെ റോഡുകളിൽ പ്രതിദിനം ശരാശരി 328 പേരുടെ ജീവൻ നഷ്ടമാകുന്നതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക്. 2020 ൽ മാത്രം 1.20 ലക്ഷം ജീവനുകളാണ് റോഡിൽ പൊലിഞ്ഞത്. മണിക്കൂറിൽ ശരാശരി 14 പേരാണ് ഇന്ത്യയിലെ റോഡുകളിൽ കൊല്ലപ്പെടുന്നത്.

കഴിഞ്ഞ മൂന്നു വർഷം കൊണ്ട് 3.92 ലക്ഷം പേർക്കാണ് വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം 2019 ലെയും 2018 ലെയും കണക്കുകൾ പരിശോധിക്കുമ്പോൾ വാഹനാപകട മരണങ്ങളിൽ കുറവാണുണ്ടായത്. 2019 ൽ 1.36 ലക്ഷം ആൾക്കാരും 2018 ൽ 1.35 ലക്ഷം ആൾക്കാരും റോഡിൽ കൊല്ലപ്പെട്ടു.

പക്ഷേ ഈ കുറവ് കോവിഡ് ലോക്ഡൗണിനെ തുടർന്ന് ആളുകൾ പുറത്തിറങ്ങാത്തിനെ തുടർന്നുണ്ടായതാണെന്നാണ് നിഗമനം. 2020 ൽ ആളുകൾ വ്യാപകമായി വാഹനങ്ങളുമായി പുറത്തിറങ്ങിയത് കുറച്ചു മാസങ്ങൾ മാത്രമാണ് എന്നത് പരിഗണിക്കുമ്പോൾ ഈ കണക്ക് മുന്നോട്ട് വെക്കുന്ന ആശങ്ക വളരെ വലുതാണ്.

2020ൽ 1.30 ലക്ഷം ആൾക്കാർക്കാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. 2019,2018 വർഷങ്ങളെക്കാളും യഥാക്രമം 30,000, 36,000 എന്നിങ്ങനെ കുറവാണ് ഈ സംഖ്യ. ട്രെയിൻ അപകടങ്ങളിൽ 52 പേരാണ് കഴിഞ്ഞ വർഷം മരിച്ചത്. 55 പേർ 2019 ലും 35 പേർ 2018ലും ട്രെയിൻ അപകടങ്ങളിൽ മരിച്ചു.

വാഹനം ഇടിച്ച ശേഷം നിർത്താതെ പോകുന്ന 41,196 കേസുകളാണ് 2020 ൽ മാത്രമുണ്ടായത്. 2019 ൽ 47,504 കേസുകളും 2018 ൽ 47,028 കേസുകളും ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News