സ്കൂളിൽ പ്രസാദത്തിൽ നിന്നും ഭക്ഷ്യവിഷബാധ; 15ഓളം കുട്ടികൾ ആശുപത്രിയിൽ

ഏഴ് മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

Update: 2023-12-19 13:59 GMT
15 Students Of Rajasthan School Ill After Eating Contaminated Prasad
AddThis Website Tools
Advertising

ജയ്പ്പൂർ: രാജസ്ഥാനിൽ സ്കൂളിൽ നിന്നും വിഷാംശമുള്ള പ്രസാദം കഴിച്ച 15ഓളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ചുരു ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഏഴ് മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഛർദിയെയും വയറുവേദനയേയും തുടർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഒരു അജ്ഞാത വ്യക്തിയാണ് സ്‌കൂളിൽ വച്ച് ഇവർക്ക് പ്രസാദം നൽകിയതെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

Web Desk

By - Web Desk

contributor

Similar News