യു.പി.ഐ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം ചെലവഴിച്ചത് 3600 കോടി

കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കാണിത്

Update: 2023-12-22 10:55 GMT
Advertising

ന്യൂഡൽഹി: രാജ്യത്ത് യു.പി.ഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ​കേന്ദ്രസർക്കാർ ചെലവഴിച്ചത് 3600 കോടി രൂപ.വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങൾക്ക് ഐടി മന്ത്രാലയം നൽകിയ മറുപടിയിലാണ് യു.പി.ഐ, റുപെ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനായി കോടികൾ ചെലവഴിച്ചതി​ന്റെ കണക്കുകൾ പുറത്തുവന്നത്. ഇൻസന്റീവ് ഉൾപ്പയെുള്ളവ നൽകാനും പ്രചരണത്തിനുമാണ് ഭീമമായ തുക ചെലവഴിച്ചത്.

2021-22 കാലയളവിൽ 1039.25 കോടിയും, 2022-23 കാലയളവിൽ 1985.45 കോടിയും, 2023-24 കാലയളവിലേക്ക് . 580.24 കോടിരൂപയുമാണ് ചെലവഴിച്ചിരിക്കുന്നത്. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ ഡിജിറ്റൽ ഇക്കണോമി ആൻഡ് ഡിജിറ്റൽ പേയ്‌മെന്റ് വിഭാഗത്തി​ലെ രേഖകളുടെ അടിസ്ഥാനത്തിലാണ്  ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. മീഡിയനാമയാണ് വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ആവശ്യപ്പെട്ടത്. 

യു.പി.ഐ പെയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് വ്യാപാരികളിൽ നിന്ന് യാതൊരു ഫീസും ഈടാക്കുന്നില്ല. ഇതാണ് ഈ സംവിധാനം ഇന്ത്യയിൽ സാധാരണക്കാർ പോലും വ്യാപകമായി ഉപയോഗിക്കുന്നതിന് പിന്നിലെ കാരണങ്ങളിലൊന്നായി വിലയിരുത്ത​പ്പെടുന്നത്. യു.പി.ഐ ഇടപാടുകൾ പ്രചരിപ്പിക്കുന്നതിനും ആപ്പുകൾ നവീകരിക്കുന്നതിനുമായി ബാങ്കുകൾക്കും, ആപ്പുകൾക്കും ഇൻസെന്റീവായി 2600 കോടി രൂപയാണ് കഴിഞ്ഞ ജനുവരിയിൽ സർക്കാർ അനുവദിച്ചത്. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ എത്ര കാലം യു.പി.ഐ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കാനാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ​ഉന്നയിക്കുന്ന ചോദ്യം.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News