സേലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് മരണം

പരിക്കേറ്റവരെ സേലം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നുപേരുടെ നില അതിഗുരുതരമാണ്

Update: 2021-11-23 15:51 GMT
Advertising

തമിഴ്നാട്ടിലെ സേലം ജില്ലയില്‍​ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച്​ ​ രണ്ട്​ വയോധികരും ദമ്പതികളും ഉൾപ്പെടെ അഞ്ചുപേര്‍ മരിച്ചു. 12 പേർക്ക്​ പരിക്കേറ്റു. അഗ്നിശമന വിഭാഗം ജീവനക്കാരൻ പത്മനാഭൻ(49), ഭാര്യ ദേവി (36), എണ്ണമ്മാൾ (89), രാജലക്ഷ്​മി (80), കാർത്തിക്​ റാം (20) എന്നിവരാണ്​ മരിച്ചത്.  

ഇന്നു രാവിലെ ആറരയോടെ സേലം കരിങ്കൽപട്ടി പാണ്ടുരംഗൻ കോവിലിനുസമീപം താമസിക്കുന്ന ഗോപിയുടെ വീട്ടിലാണ്​ അപകടമുണ്ടായത്. ഗോപിയുടെ ഭാര്യാ മാതാവ്​ രാജലക്ഷ്​മി സ്റ്റൗ കത്തിച്ചപ്പോഴായിരുന്നു പൊട്ടിത്തെറി. സമീപത്തെ രണ്ട് വീടുകള്‍ ഉള്‍പ്പെടെ മൂന്നു കെട്ടിടങ്ങളാണ് അപകടത്തില്‍ തകര്‍ന്നത്​.

പരിക്കേറ്റവരെ സേലം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്നുപേരുടെ നില അതിഗുരുതരമാണ്​. പാചകവാതകം ചോർന്നതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

5 dead, several injured after gas cylinder explosion triggers building collapse in Tamil Nadu 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News