ജീവനക്കാർക്ക് സ്വയം വിരമിക്കലിന് അവസരമൊരുക്കി എയര്‍ ഇന്ത്യ; നാൽപതാം വയസിൽ അപേക്ഷ നല്‍കാം

എയർ ഇന്ത്യ ടാറ്റാ സൺസ് ഏറ്റെടുത്തതിന് പിന്നാലെ ആണ് സ്വയം വിരമിക്കലിന് ജീവനക്കാർക്ക് കമ്പനി അവസരം ഒരുക്കുന്നത്

Update: 2022-06-02 07:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ജീവനക്കാർക്ക് സ്വയം വിരമിക്കലിനുള്ള അവസരം ഒരുക്കി എയർ ഇന്ത്യ. നാൽപതാം വയസിൽ സ്വയം വിരമിക്കലിന് അപേക്ഷ നൽകുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

എയർ ഇന്ത്യ ടാറ്റാ സൺസ് ഏറ്റെടുത്തതിന് പിന്നാലെ ആണ് സ്വയം വിരമിക്കലിന് ജീവനക്കാർക്ക് കമ്പനി അവസരം ഒരുക്കുന്നത്. 20 വർഷം സേവനം പൂർത്തിയാക്കിയ 40 വയസ് പ്രായമുള്ളവർക്ക് സ്വയം വിരമിക്കലിന് അപേക്ഷ നൽകാം. ഇവർക്ക് എക്സ് ഗ്രേഷ്യ തുകയ്ക്ക് ഒപ്പം ഇൻസെന്‍റീവും ലഭിക്കും. ജൂൺ ഒന്നിനും ജൂലൈ 31നും ഇടയിൽ അപേക്ഷ നൽകുന്നവർക്ക് ആണ് ഇൻസെന്‍റീവ് ലഭിക്കുക. അപേക്ഷയിൽ അന്തിമ തീരുമാനം മാനേജ്മെന്‍റിന്‍റേതാണ്.നിലവിൽ 55 വയസ് ആണ് എയർ ഇന്ത്യയിൽ വിരമിക്കൽ പ്രായം.

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് എയർ ഇന്ത്യയുടെ നടപടി. ക്ലർക്ക്, ക്യാബിൻ ക്രൂ വിഭാഗത്തിലെ സ്ഥിരം ജീവനക്കാർക്ക് ആണ് എയർ ഇന്ത്യ ഇപ്പോൾ സ്വയം വിരമിക്കലിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ജീവനക്കാർക്ക് ഒരു വർഷത്തെ ജോലി ഉറപ്പ് നൽകിയാണ് കേന്ദ്ര സർക്കാരിൽ നിന്നും ടാറ്റാ സൺസ് എയർ ഇന്ത്യ ഏറ്റെടുത്തത്. ഈ വ്യവസ്ഥ മറികടക്കാനാണ് കമ്പനിയുടെ ശ്രമം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News