വ്യവസായി വിമാനത്തില്‍ സഹയാത്രികയ്ക്കു മോല്‍ മൂത്രമൊഴിച്ച സംഭവം; നാല് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് എയര്‍ ഇന്ത്യ

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ, സംഗതി ദൗഭാഗ്യകരമാണെന്നും വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച സംഭവിച്ചുവെന്നും കൂട്ടിച്ചേർത്തു

Update: 2023-01-07 11:15 GMT
Advertising

ന്യൂ ഡല്‍ഹി: മദ്യലഹരിയിൽ വ്യവസായി ശങ്കർ മിശ്ര യാത്രക്കാരിയുടെ മേൽ മുത്രമൊഴിച്ച സംഭവത്തിൽ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് എയർ ഇന്ത്യ. നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കും രണ്ടു പൈലറ്റുമാർക്കുമാണ് നോട്ടീസ് അയച്ചത്. വിമാനത്തിലെ മദ്യവിതരണം, പരാതികൾ കൈകാര്യം ചെയ്യൽ, പരാതികൾ സ്വീകരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ മറ്റു ജീവനക്കാർക്ക് വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും എയർ ഇന്ത്യ സി.ഇ.ഒ കാംബെൽ വിൽസൺ ഔദ്യോഗിക വാർത്താ കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ രണ്ട് പൈലറ്റുമാരും ചോദ്യം ചെയ്യലിനായി ഡൽഹിയിലെ ഡി.ജി.സി.ഐ ഓഫീസിൽ എത്തിയിരുന്നു.

വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ, സംഗതി ദൗഭാഗ്യകരമാണെന്നും വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച സംഭവിച്ചുവെന്നും കൂട്ടിച്ചേർത്തു. ഇനി മേലിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനായി ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകും. വിമാനത്തിൽ മദ്യം വിതരണം ചെയ്യാനുള്ള നയം അവലോകനം ചെയ്യുമെന്നും എയർ ഇന്ത്യ വാർത്താ കുറിപ്പിൽ പറയുന്നു.

നവംബർ 26 ന് ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പറന്ന വിമാനത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുംബൈയിലെ വ്യവസായിയായ ശങ്കർ മിശ്രയെന്നയാൾ തന്റെ തൊട്ടുമുന്നിലിരുന്ന 70 കാരിയുടെ ദേഹത്തേക്ക് മദ്യലഹരിയിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News