എയർ ഇന്ത്യാ വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കും
168 യാത്രക്കാരാണ് വിമാനത്തിൽ ഉള്ളത്
Update: 2023-02-24 06:56 GMT
തിരുവനന്തപുരം: കാലിക്കറ്റ്-ദമാം എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കും. വിമാനത്തിന്‍റെ ഭാരം കുറക്കാൻ ഇന്ധനം പുറത്തേക്ക് കളയുകയാണ്.
12:15 ന് വിമാനം തിരുവനന്തപുരത്ത് ഇറക്കും. 168 യാത്രക്കാരാണ് വിമാനത്തിൽ ഉള്ളത്. മുഴുവൻ ഇന്ധനം നിറച്ച വിമാനത്തിന്‍റെ ഭാരം കുറച്ചതിന് ശേഷം മാത്രമേ വിമാനം ഇറക്കാൻ കഴിയു. ഇതിനായി കടലിന് മുകളിലൂടെയാണ് സഞ്ചരിക്കുന്നത്. കടലിലാണ് ഇന്ധനം കളയുന്ന പ്രകിയ നടക്കുന്നത്.