ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ യുപി തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

രാജ്യത്തെ ഒമിക്രോൺ വ്യാപനം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവം ഉന്നതതല യോഗം വിളിച്ചിരുന്നു. കോവിഡിന്റെ ഒമിക്രോൺ വകഭേദം വേഗത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തിയത്.

Update: 2021-12-24 00:57 GMT
Advertising

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി. ഒന്നോ രണ്ടോ മാസം തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു. ഒരു കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ യാദവിന്റെ പരാമർശം.

യുപിയിൽ തെരഞ്ഞെടുപ്പ് യോഗങ്ങളും റാലികളും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോടും കോടതി ആവശ്യപ്പെട്ടു. കോടതി മുറിയിലെ തിരക്കിൽ ആശങ്ക പ്രകടിപ്പിച്ചാണ് പരാമർശം. ബംഗാൾ ഉപതെരഞ്ഞെടുപ്പ്, പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നിവ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയതായി കോടതി നിരീക്ഷിച്ചു.

അതിനിടെ രാജ്യത്തെ ഒമിക്രോൺ വ്യാപനം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവം ഉന്നതതല യോഗം വിളിച്ചിരുന്നു. കോവിഡിന്റെ ഒമിക്രോൺ വകഭേദം വേഗത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തിയത്. കണ്ടൈൻമെന്റ് നടപടികൾ ഊർജിതമാക്കാൻ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കും. കോവിഡ് പരിശോധനയും, സമ്പർക്ക പട്ടിക തയ്യാറാക്കുന്നതും വേഗത്തിൽ വേണമെന്നും വാക്‌സിനേഷൻ ഊർജിതമാക്കണമെന്നും പ്രധാനമന്ത്രി നിർദേശം നൽകി.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News