വിദ്വേഷ പരാമർശം: അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.കെ യാദവ് നേരിട്ട് ഹാജരാകണമെന്ന് കൊളീജിയം
വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് എസ്.കെ യാദവ് വിദ്വേഷ പരാമർശം നടത്തിയത്.
ന്യൂഡൽഹി: വിദ്വേഷ പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് നേരിട്ട് ഹാജരാവണമെന്ന് സുപ്രിംകോടതി കൊളീജിയം. ചൊവ്വാഴ്ച കൊളീജയത്തിന് മുന്നിൽ ഹാജരായി വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിലാണ് ഹാജരാകേണ്ടത്.
വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് എസ്.കെ യാദവ് വിദ്വേഷ പരാമർശം നടത്തിയത്. ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യയിൽ ഭരണം മുന്നോട്ട് പോവുക എന്നായിരുന്നു ജഡ്ജി പറഞ്ഞത്. ഏകസിവിൽകോഡ് സംബന്ധിച്ച പരിപാടിയിലായിരുന്നു ജഡ്ജിയുടെ പരാമർശം.
ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷവും അഭിഭാഷ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇംപീച്ച്‌മെന്റ് നടപടികൾ പാർലമെന്റിലാണ് നടക്കേണ്ടത്. സുപ്രിംകോടതി കൊളീജിയത്തിന്റെ സിറ്റിങ്ങിന് ശേഷമായിരുന്നു തുടർനടപടികൾ തീരുമാനിക്കുക.