ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കാൻ പൗരത്വ നിയമം ഭേദഗതി ചെയ്യണം: കോൺഗ്രസ് നേതാവ്

"ബംഗ്ലാദേശിലെ ഇസ്‌ലാമിസ്റ്റുകളെയും ഇന്ത്യൻ മുസ്‌ലിംകളെയും ഒരുപോലെ ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ ചെറുക്കണം."

Update: 2021-10-19 07:07 GMT
Advertising

തങ്ങളുടെ രാജ്യത്ത്  അതിക്രമം നേരിടുന്ന ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കാൻ പൗരത്വ നിയമം ഭേദഗതി ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് മിലിന്ദ് ദിയോറ. ദുർഗ പൂജ ആഘോഷങ്ങളോടനുബന്ധിച്ച് ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് മിലിന്ദ് ദിയോറയുടെ പ്രസ്താവന. 

സംഭവങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച മിലിന്ദ് ദിയോറ എന്നാൽ, ബംഗ്ലാദേശിലെ ഇസ്‌ലാമിസ്റ്റുകളെയും ഇന്ത്യൻ മുസ്‌ലിംകളെയും ഒരുപോലെ കാണുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. 

" ബംഗ്ലാദേശിൽ വർധിച്ചു വരുന്ന വർഗീയ സംഘർഷങ്ങൾ ഉത്കണ്ഠ ഉളവാക്കുന്നതാണ്. അതിക്രമങ്ങൾക്ക് ഇരയായി പലായനം ചെയ്യുന്ന ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കാനായി സി.എ.എ. ഭേദഗതി ചെയ്യണം.ബംഗ്ലാദേശിലെ ഇസ്‌ലാമിസ്റ്റുകളെയും ഇന്ത്യൻ മുസ്‌ലിംകളെയും ഒരുപോലെ ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ ചെറുക്കണം." മിലിന്ദ് ദിയോറ ട്വിറ്ററിൽ കുറിച്ചു. 169 ദശലക്ഷം വരുന്ന ബംഗ്ലാദേശിലെ ജനസംഖ്യയുടെ പത്ത് ശതമാനം ഹിന്ദുക്കളാണ്. 

അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് , പാകിസ്താൻ എന്നിവിടങ്ങളിലെ ആക്രമിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം അഥവാ സി.എ.എ.


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News