പാലിനും പാലുൽപ്പന്നങ്ങൾക്കും വില വർദ്ധിപ്പിച്ച് അമുൽ
കർഷകരുടെ വർദ്ധിച്ച ഉൽപാദനച്ചെലവിന് നഷ്ടപരിഹാരം നൽകാനാണ് വർദ്ധനവ് വരുത്തിയത്
Update: 2024-06-03 11:25 GMT
കൊച്ചി: പാലിനും പാലുൽപ്പന്നങ്ങൾക്കും വില വർദ്ധിപ്പിച്ച് അമുൽ. പാലിന് ലിറ്ററിന് 2 രൂപയാണ് വർദ്ധിപ്പിച്ചത്. ഇന്ന് മുതൽ വില വർദ്ധനവ് പ്രാബല്യത്തിൽ വന്നു. 2023 ഫെബ്രുവരിയിലാണ് അവസാനമായി പാൽ വില വർധിപ്പിച്ചത്.
കർഷകരുടെ വർദ്ധിച്ച ഉൽപാദനച്ചെലവിന് നഷ്ടപരിഹാരം നൽകാനാണ് വർദ്ധനവ് വരുത്തിയതെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ അറിയിച്ചു.
അമുൽ ഗോൾഡിന്റെ അര ലിറ്ററിന്റെ വില 33 ൽ നിന്ന് 34 ആകും. ലിറ്ററിന് 66 ന് പകരം 68 നൽകണം.അമുലിന്റെ പശുവിൻ പാലിന്റെ അരലിറ്ററിന് പകരം 29 രൂപയാണ് ഇനി നൽകേണ്ടത്. നേരത്തെ ഇത് 28 രൂപയായിരുന്നു.