കോവിഡ് ഹോണറേറിയം നൽകിയില്ല; ആയിരക്കണക്കിന് അംഗൻവാടി ജീവനക്കാർ കേജ്‌രിവാളിന്റെ വീടിന് മുമ്പിൽ സമരത്തിൽ
ഡൽഹി സർക്കാർ സാധാരണക്കാരായ അംഗൻവാടി വർക്കേഴ്‌സിന്റെ വേദന മനസ്സിലാക്കുന്നില്ലെന്നും ആം ആദ്മിയെന്നത് അവർക്ക് കേവലം പേരാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ വിമർശിച്ചു
കോവിഡ് ഹോണറേറിയം നൽകാത്തതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് അംഗൻവാടി ജീവനക്കാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീടിന് മുമ്പിൽ രണ്ടാഴ്ചയായി സമരത്തിൽ. കഴിഞ്ഞാഴ്ച ഇവർ വിദാൻ സഭക്കരികിൽ ഡൽഹി സർക്കാറിനെതിരെ 'ഖബർദാർ' റാലിയും നടത്തിയിരുന്നു. സമരത്തിൽ നിന്ന് ഉടൻ പിൻവാങ്ങി ജോലിക്ക് പോകാൻ സർക്കാർ ഇവരോട് നിർദേശിച്ചിരിക്കുകയാണ്. അനുമതിയില്ലാതെ സമരം നടത്തിയതിന് ഇവർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുമുണ്ട്. 20,000 ത്തോളം അംഗൻവാടി ജീവനക്കാരാണ് ഡൽഹിയിലുള്ളത്. മേയ് 21ന് ഇവരുടെ ഒരു യോഗം മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചിട്ടുണ്ട്.
दिल्ली सरकार जनता के दर्द नहीं समझती। आंगनवाड़ी कार्यकर्ताओं के हक़ की लड़ाई एकदम सही है।
— Rahul Gandhi (@RahulGandhi) February 16, 2022
कोविड में अपनी जान की परवाह ना करते हुए इन्होंने जन सेवा की।
लेकिन दिल्ली के CM ना तो उन्हें पर्याप्त वेतन दे रहे हैं, ना समय, ना सम्मान।
नाम के आम आदमी!
എന്നാൽ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം നിരവധി പേരെത്തി. ഡൽഹി സർക്കാർ സാധാരണക്കാരായ അംഗൻവാടി വർക്കേഴ്‌സിന്റെ വേദന മനസ്സിലാക്കുന്നില്ലെന്നും ആം ആദ്മിയെന്നത് അവർക്ക് കേവലം പേരാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ വിമർശിച്ചു. സ്വന്തം ജീവൻ പണയം വെച്ച് അവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും എന്നാൽ സർക്കാർ അവർക്ക് മതിയായ ശമ്പളമോ പരിഗണനയോ നൽകിയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
Arvind kejriwal government hiked the salary of MLAs by 66% but they want Anganwadi workers to work under Apni Nayi Saheli Samanvay Kendra scheme from 10 am to 4 pm for Rs 5,000 and Rs 10,000.
— Youth Congress (@IYC) February 16, 2022
Kejriwal Govt should do justice to these ladies working selflessly for the society. pic.twitter.com/R6t1dM5sYp
എംഎൽഎമാരുടെ ശമ്പളം 66 ശതമാനം വർധിപ്പിച്ച കേജ്‌രിവാൾ 5000വും 10,000 വും നൽകി അംഗൻവാടി ജീവനക്കാരോട് രാവിലെ പത്തുമുതൽ വൈകീട്ട് നാലു വരെ പ്രവർത്തിക്കാൻ നിർബന്ധിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് വിമർശിച്ചു.
#PunjabElections2022 There have been protests outside AKs residence for the past 3 weeks by 1000s of Anganwadi workers who are demanding their rightful honorarium. Arvind is Busy in Punjab, but it seems Kejriwal's 500 crore Advert package has purchased the media's Coverage..! pic.twitter.com/AIRnkJAQTM
— jagdish maratha (@jagdish94928915) February 17, 2022
Did you know - for TWO WEEKS thousands of our Anganwadi CoVID warriors are on dharna outside @ArvindKejriwal's home demanding their pitiful honorarium? That's the power of ad money. No news is good news.
— Anand Ranganathan (@ARanganathan72) February 17, 2022
Thanks, @SushantBSinha, for covering their plight. pic.twitter.com/kK8Bq59oWI
പരസ്യത്തിന് ഏറെ പണം മുടക്കുന്നതിനാൽ ഈ സംഭവം വാർത്തയാകുന്നില്ലെന്ന് ആനന്ദ് രംഗനാഥൻ ട്വിറ്ററിൽ ആരോപിച്ചു.
Anganwadi workers strike in front of Delhi Chief Minister Arvind Kejriwal's house for two weeks