പ്രവാചക നിന്ദ: ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ഗവർണർ

ഇന്ത്യക്കെതിരെ കഴിഞ്ഞ കുറേ കാലമായി സംസാരിക്കുന്ന രാജ്യങ്ങളാണ് ഇപ്പോൾ മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഈ രാജ്യങ്ങൾ സ്വീകരിച്ച നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.

Update: 2022-06-06 09:00 GMT
Advertising

ന്യൂഡൽഹി: നുപുർ ശർമയുടെ പ്രസ്താവനയുടെ പേരിൽ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ എല്ലായിപ്പോഴും ഉണ്ട്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സംസ്‌കാരമാണ് ഇന്ത്യയുടേത്. ഇന്ത്യക്കെതിരെ കഴിഞ്ഞ കുറേ കാലമായി സംസാരിക്കുന്ന രാജ്യങ്ങളാണ് ഇപ്പോൾ മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഈ രാജ്യങ്ങൾ സ്വീകരിച്ച നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.

കേരള സമൂഹത്തെ വിഷമയമാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നും ഗവർണർ ആരോപിച്ചു. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഗവർണറുടെ പ്രതികരണം. കേരളത്തിലെ സമൂഹത്തിന്റെ സമാധാനം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളം മാതൃകാ സംസ്ഥാനമാണ്. പ്രകോപനപരമായി സംസാരിക്കാൻ കുട്ടികളെപ്പോലും പഠിപ്പിക്കുകയാണ്. ഇതിന് പിന്നിൽ ഒരു സംഘം ആസൂത്രിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News