തിരച്ചിൽ പ്രതിസന്ധിയിൽ; മാൽപേ സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്ന് കാർവാർ എം.എൽ.എ
ഇന്ന് വൈകീട്ട് ഉന്നതതല യോഗം ചേരുമെന്നും കർണാടക മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുമെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
അങ്കോല: കർണാടകയിൽ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിയേക്കുമെന്ന് സൂചന. രക്ഷാദൗത്യം ദുഷ്കരമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഗംഗാവലി പുഴയിൽ ശക്തമായ അടിയൊഴുക്ക് തുടുരുന്നതിനാൽ ഈശ്വർ മാൽപെ സംഘത്തിന് ഒന്നും കണ്ടെത്താനായില്ല. മാൽപെ സംഘത്തിന്റെ തിരച്ചിൽ തൽക്കാലം നിർത്തി. പുഴയിലെ ഒഴുക്ക് കുറഞ്ഞാൽ മാൽപെ സംഘം തിരച്ചിൽ തുടരും.
അടുത്ത 21 ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. തിരച്ചിലിന് അത്യാധുനിക യന്ത്രങ്ങൾ വേണമെന്നും അവ കൊണ്ടുവരാൻ ദിവസങ്ങളെടുക്കുമെന്നും എം.എൽ.എ പറഞ്ഞു. ഇന്ന് വൈകീട്ട് ഉന്നതതല യോഗം ചേരുമെന്നും കർണാടക മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുമെന്നും സതീഷ് കൃഷ്ണ സെയിൽ കൂട്ടിച്ചേർത്തു.
അർജുനെ കണ്ടെത്താനുള്ള ദൗത്യം പ്രതിസന്ധിയിലാണെന്നും ഈശ്വർ മാൽപേയും സംഘത്തിന്റേയും വെള്ളത്തിലിറങ്ങിയുള്ള പരിശോധന കഴിഞ്ഞാൽ എന്ത് എന്നതിൽ ഉത്തരമില്ലെന്നും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷറഫ് പറഞ്ഞു. ഒഴുക്കുള്ള പുഴയിലിങ്ങാൻ നേവി വിസമ്മതിച്ചു. ഷിരൂർ ദൗത്യത്തിന് പ്ലാൻ ബി വേണമെന്നും എം.എൽ.എ വ്യക്തമാക്കിയിരുന്നു.