അര്‍ജുനായി തിരച്ചില്‍; ഈശ്വര്‍ മല്‍പെ പുഴയില്‍, ഒരു ലോഹഭാഗം കൂടി കണ്ടെത്തി

കണ്ടെത്തിയത് കണ്ടെയ്നറുടെ ലോക്ക് ആകാമെന്ന് ഉടമ മനാഫ് പറഞ്ഞു

Update: 2024-08-14 07:31 GMT
Editor : Jaisy Thomas | By : Web Desk
Advertising

അങ്കോല: ഉത്തര കർണാടക ദേശീയ പാതയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിച്ചു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി.എസ്ഡിആർഎഫ്, എൻ.ഡി.ആർ,എഫ് സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ഗംഗാവലിപ്പുഴയിൽ നിന്ന് ഒരു ലോഹഭാഗം കൂടി കണ്ടെത്തി.  കണ്ടെത്തിയത് കണ്ടെയ്നറുടെ ലോക്ക് ആകാമെന്ന് ഉടമ മനാഫ് പറഞ്ഞു.നാവിക സേനയുടെ വിദഗ്ധ സംഘത്തെ അങ്കോലയിലേക്ക് അയക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് മീഡിയവണിനോട് പറഞ്ഞു. പുഴയ്ക്ക് ആഴം കൂടുതലായതിനാൽ ഡ്രഡ്ജർ പ്രായോഗികമല്ല. ഷിരൂരിൽ കാലാവസ്ഥ അനുകൂലമായതും വെള്ളം തെളിഞ്ഞതും പ്രതീക്ഷ നൽകുന്നതായും ഇത് ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഇന്നലത്തെ തിരച്ചിലില്‍ ലോറിയുടെ ജാക്കി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പുഴയിൽ അനുകൂല സാഹചര്യമാണുള്ളത്. ജലനിരപ്പും ഒഴുക്കും കുറവാണ്.രാവിലെ നാവികസേനയുടെ വിദ​ഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം ഇതിന് അനുമതി നൽകിയില്ല. എന്നാൽ പിന്നീട് സ്ഥലം എം.എൽ.എയും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫും ഇടപെട്ട് ഈശ്വർ മൽപെയെ ഇവിടെയെത്തിക്കുകയായിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News