എഞ്ചിൻ തകരാർ; നാസയുടെ ആർട്ടെമിസ് 1 ഇന്ന് ചന്ദ്രനിലേക്കില്ല
തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പരാജയെപ്പെടുകയായിരുന്നു
Update: 2022-08-29 14:03 GMT
കാലിഫോർണിയ: നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസ് ഒന്നിന്റെ വിക്ഷേപണം മാറ്റിവെച്ചു. സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) റോക്കറ്റിലെ ആർഎസ്-25 എഞ്ചിൻ തകരാറിലായതാണ് കാരണം. വിക്ഷേപണത്തിന് മുമ്പ് ദ്രവരൂപത്തിലുള്ള ഹൈഡ്രജനും ഓക്സിജനും എഞ്ചിനിലേക്ക് എത്തിക്കണമായിരുന്നു. എന്നാൽ എഞ്ചിനുകളിൽ ഒന്നിലേക്ക് പ്രതീക്ഷിച്ച പോലെയുള്ള പ്രവർത്തനം നടത്താനാകുന്നില്ലെന്ന് എഞ്ചിനീയർമാർ കണ്ടെത്തി.
തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പരാജയെപ്പെടുകയായിരുന്നു. തുടർന്ന് കൗണ്ട് ഡൌൺ നിർത്തിവെക്കുകയും പിന്നീട് വിക്ഷേപണം മാറ്റിവെക്കുകയും ചെയ്തു. സെപ്റ്റംബർ 2 വെള്ളിയാഴ്ച ലോഞ്ച് ചെയ്യുമെന്നാണ് സൂചന.