ഡൽഹിയിലെ പ്രളയബാധിതർക്ക് 10,000 രൂപ ധനസഹായം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

ആധാർ കാർഡ് അടക്കമുള്ള രേഖകൾ വെള്ളക്കെട്ടിൽ നഷ്ടപ്പെട്ടുപോയവർക്ക് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും കെജ്‌രിവാൾ അറിയിച്ചു

Update: 2023-07-17 04:46 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ഡൽഹിയിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് 10,000 രൂപ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. യമുനയുടെ തീരത്ത് താമസിക്കുന്ന പാവപ്പെട്ടവർ ഒരുപാട് ദുരിതമനുഭവിച്ചു എന്ന് ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു. 

നഗരത്തിലെ വെള്ളപ്പൊക്കത്തിൽ വലയുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "യമുനയുടെ തീരത്ത് താമസിക്കുന്ന കുടുംബങ്ങൾ വളരെയധികം കഷ്ടപ്പെട്ടു. ചില വീടുകളിലെ ഉപകരണങ്ങൾ മുഴുവനായി ഒഴുകിപ്പോയി. പ്രളയബാധിതരായ ഓരോ കുടുംബത്തിനും പതിനായിരം രൂപ വീതം ധനസഹായം നൽകും. ആധാർ കാർഡ് അടക്കമുള്ള രേഖകൾ വെള്ളക്കെട്ടിൽ നഷ്ടപ്പെട്ടുപോയവർക്ക് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. വസ്ത്രങ്ങളും പുസ്തകങ്ങളും ഒലിച്ചുപോയ കുട്ടികൾക്ക് അതത് സ്‌കൂളിന്റെ പേരിൽ ഇവ നൽകുന്നതാണ്"; കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു. 

യമുന നദി കരകവിഞ്ഞതോടെയാണ് ഡൽഹിയിൽ പ്രളയമുണ്ടായത്. യമുനയോടു ചേർന്നുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. പ്രധാന റോഡുകളിൽ വൻതോതിൽ വെള്ളമുയർന്നതോടെ രാജ്യതലസ്ഥാനം സ്തംഭിച്ചു. കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് യമുന കരകവിഞ്ഞ് നഗരത്തിലൂടെ ഒഴുകുന്നത്.

ഓൾഡ് ഡൽഹിയിലാണ് ഏറെ ദുരിതമുണ്ടായത്. ചെങ്കോട്ട, ചാന്ദ്നിചൗക്ക്, രാജ്ഘട്ട്, ഐടിഒ, സിവിൽ ലെയ്ൻസ, കശ്മീരി ഗേറ്റ്, യമുന ബസാർ, മൊണാസ്ട്രി മാർക്കറ്റ്, ഡൽഹി സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News