''ബി.ജെ.പി വിടേണ്ട; ആം ആദ്മിക്കു വേണ്ടി പ്രവർത്തിച്ചാൽ മതി''-ഗുജറാത്ത് പര്യടനത്തിൽ കെജ്രിവാൾ

ഗുജറാത്തിൽ എ.എ.പി അധികാരത്തിലേറിയാൽ എല്ലാ ആനുകൂല്യവും ബി.ജെ.പി പ്രവർത്തകർക്കും ലഭിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു

Update: 2022-09-03 13:50 GMT
Editor : Shaheer | By : Web Desk
Advertising

അഹ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗുജറാത്തിലെ പര്യടനം പൂർത്തിയാക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പാർട്ടി വിടാതെ ആം ആദ്മി പാർട്ടിക്കു വേണ്ടി പ്രവർത്തിക്കണമെന്ന് ബി.ജെ.പി പ്രവർത്തകരോട് കെജിവാൾ ആവശ്യപ്പെട്ടു.

ബി.ജെ.പിയിൽനിന്ന് പണം ലഭിക്കുന്നത് മുടങ്ങാതിരിക്കാൻ അവിടെത്തന്നെ നിൽക്കുക. പാർട്ടി വിടേണ്ടതില്ല. എന്നാൽ, അവിടെനിന്ന് ആം ആദ്മി പാർട്ടിക്കു വേണ്ടി പ്രവർത്തിക്കണം. ഗുജറാത്തിൽ എ.എ.പി അധികാരത്തിലേറിയാൽ എല്ലാ ആനുകൂല്യവും ബി.ജെ.പി പ്രവർത്തകർക്കും ലഭിക്കും-കെജ്രിവാൾ പറഞ്ഞു.

നമ്മൾക്ക് ബി.ജെ.പി നേതാക്കളെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''ബി.ജെ.പി പന്ന പ്രമുഖുമാരും ഗ്രാമ, ബൂത്ത്, താലൂക്ക് തലങ്ങളിലുള്ള പ്രവർത്തകരും ഞങ്ങൾക്കൊപ്പം ചേരുകയാണ്. വർഷങ്ങളായി പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചതിന് ബി.ജെ.പി എന്തു തിരിച്ചുനൽകിയെന്ന് ചിന്തിക്കണം. ബി.ജെ.പിയിൽ തന്നെ തുടരുക. എന്നാൽ, അവിടെനിന്ന് എ.എ.പിക്ക് വേണ്ടി പ്രവർത്തിക്കുക. പലർക്കും ബി.ജെ.പിയുടെ ഫണ്ട് ലഭിക്കുന്നുണ്ട്. അത് വാങ്ങിയിട്ട് ഞങ്ങൾക്കു വേണ്ടി പ്രവർത്തിക്കണം.''-കെജ്രിവാൾ ആവശ്യപ്പെട്ടു.

Summary: ''Don't quit BJP but work for AAP internally'', Delhi Chief Minister and Aam Aadmi Party (AAP) chief Arvind Kejriwal tells BJP workers in Gujarat

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News