യു.പിയിൽ ജനസംഖ്യ നിയന്ത്രണത്തിൽ വെട്ടിലായി ബി.ജെ.പി
നിയമസഭയിലെ 403 അംഗങ്ങളിൽ 396 പേരുടെ വിവരങ്ങളാണ് ഔദ്യോഗിക വെബ്സൈറ്റിലുള്ളത്
ഉത്തർ പ്രദേശിൽ ജനസംഖ്യ ദിനത്തിൽ അവതരിപ്പിക്കാനുള്ള ജനസംഖ്യ നിയന്ത്രണ ബില്ലിൽ വെട്ടിലായി ബി.ജെ.പി. ഉത്തർ പ്രദേശ് നിയമസഭയിലെ പകുതിയിലധികം അംഗങ്ങൾക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെന്ന് നിയമസഭാ രേഖകൾ വ്യക്തമാക്കുന്നതായി സ്ക്രോൾ റിപ്പോർട്ട് ചെയ്തു. ബി.ജെ.പി എം.എൽ.എമാരിൽ പകുതി പേർക്കും രണ്ടിൽ കൂടുതൽ കുട്ടികളുണ്ട്. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങളോ സർക്കാർ തൊഴിലോ നിരാകരിക്കുന്ന ബിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് പാർട്ടിയെ വെട്ടിലാക്കുന്ന പുതിയ കണ്ടെത്തൽ.
നിയമസഭയിലെ 403 അംഗങ്ങളിൽ 396 പേരുടെ വിവരങ്ങളാണ് ഔദ്യോഗിക വെബ്സൈറ്റിലുള്ളത്. ഇതിൽ പകുതിയിലധികം പേർക്കും രണ്ടിൽ കൂടുതൽ കുട്ടികളുണ്ട്. ബി.ജെ.പി യുടെ 304 അംഗംങ്ങളിൽ 152 പേർക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ട്. സമാജ്‌വാദി പാർട്ടിയുടെ 55 ശതമാനം എം.എൽ.എ മാർക്കും രണ്ടിൽ കൂടുതൽ കുട്ടികളുണ്ട്. നാല് മക്കളിൽ കൂടുതലുള്ള എം.എൽ.മാർ വരെയുണ്ട്. 23 എം.എൽ.എമാരുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമല്ല. മുമുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി.ജെ.പി എം.എൽ.എ സുരേഷ് ഖന്നയും അവിവാഹിതരാണ്.