'സെലൻസ്‌കി ടീ - റിയലി സ്‌ട്രോങ്' അസമിൽ നിന്ന് യുക്രൈൻ പ്രസിഡൻറിന് ആദരം

സെലൻസ്‌കിയെന്ന പേരിനൊപ്പം 'റിയലി സ്‌ട്രോങ്' എന്ന ടാഗ് ലൈനോടെയാണ് ചായപ്പൊടി ബ്രാൻഡ് ചെയ്തിരിക്കുന്നത്

Update: 2022-03-17 15:39 GMT
Advertising

യുക്രൈൻ പ്രസിഡൻറിന് ആദരമർപ്പിച്ച് ചായപ്പൊടിക്ക് 'സെലൻസ്‌കി ടീ'യെന്ന് പേര് നൽകി അസം കേന്ദ്രീകരിച്ചുള്ള സ്റ്റാർട്ടപ്പ്. അസമിൽ നിന്നുള്ള അരോമിക ടീയാണ് യുക്രൈൻ പ്രസിഡൻറ് വ്‌ളോഡ്മിർ സെലൻസ്‌കിയുടെ ധീരതക്കും വീര്യത്തിനും ആദരമർപ്പിച്ച് തങ്ങളുടെ സിടിസി ചായക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്.

റഷ്യൻ അധിനിവേശത്തിന് മുമ്പിൽ കൂസാതെ നിന്ന അദ്ദേഹത്തിന്റെ സെലൻസ്‌കിയെന്ന പേരിനൊപ്പം 'റിയലി സ്‌ട്രോങ്' എന്ന ടാഗ് ലൈനോടെയാണ് ചായപ്പൊടി ബ്രാൻഡ് ചെയ്തിരിക്കുന്നത്. സ്‌ട്രോങ് അസം സിടിസി ടീയാണ് പാക്കറ്റിൽ നൽകുന്നതെന്ന് അരോമിക ടീ ഡയറക്ടർ രഞ്ജിത് ബറുവ അറിയിച്ചു. വിജയം വിദൂര സാധ്യതയാണെന്ന് തിരിച്ചറിഞ്ഞിട്ടും പൊരുതുന്ന യുക്രൈൻ പ്രസിഡൻറിനെ തങ്ങൾ ആദരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുദ്ധത്തിനിടയിൽ യുക്രൈൻ ഇന്ത്യയിൽ നിന്ന് 1.73 മെഗാന്യൂട്ടൺ കിലോഗ്രം ചായപ്പൊടി ഇറക്കുമതി ചെയ്തിരുന്നു.

Assam-based startup named Tea 'Selensky Tea' in honor of the President of Ukraine.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News