അസമിൽ പ്രളയം; മണ്ണിടിച്ചിലിൽ മൂന്ന് മരണം, 24,681 ആളുകളെ മാറ്റി പാർപ്പിച്ചു

നിരവധി റോഡുകളും പാലങ്ങളും ജലസേചന കനാലുകളും ഒലിച്ചുപോയി

Update: 2022-05-15 07:38 GMT
Editor : Lissy P | By : Web Desk
Advertising

ഗുവാഹത്തി: ആസാമിൽ പ്രളയക്കെടുതി രൂക്ഷം. അസമിലും അയൽ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചൽ പ്രദേശ് എന്നിവടങ്ങളിലും കഴിഞ്ഞ രണ്ടു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.

ദിമാ ഹസോ ജില്ലയിൽ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ജില്ലയിലെ 12 ഗ്രാമങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. ആറ് ജില്ലകളിൽ നിന്നായി 24,681 ആളുകളെ മാറ്റി പാർപ്പിച്ചു. കച്ചാർ, ധേമാജി, ഹോജായ്, കർബി ആംഗ്ലോംഗ് വെസ്റ്റ്, നാഗോൺ, കാംരൂപ് (മെട്രോ) ജില്ലകളിലെ 94 വില്ലേജുകളിലെ ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്.

100 ലധികം വീടുകൾ തകർന്നിട്ടുണ്ട്. പ്രളയബാധിത ജില്ലകളിലെ 1732.72 ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലായിട്ടുണ്ട്. ഹോജായ്, ലഖിംപൂർ, നാഗോൺ ജില്ലകളിലെ നിരവധി റോഡുകളും പാലങ്ങളും ജലസേചന കനാലുകളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News