'ജീൻസും ലെഗിങ്സും വേണ്ട, ലളിതവും മാന്യവുമായ വസ്ത്രങ്ങൾ ധരിക്കണം'; അധ്യാപകർക്ക് ഡ്രസ് കോഡുമായി അസാം

ചില അധ്യാപകർ പൊതുജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത രീതിയിൽ വസ്ത്രം ധരിക്കുന്നെന്ന പരാതി ഉയര്‍ന്നതിനാലാണ് പുതിയ നിയമമെന്ന് സർക്കാര്‍

Update: 2023-05-21 10:43 GMT
Editor : Lissy P | By : Web Desk
Advertising

മേഘാലയ: സ്‌കൂൾ അധ്യാപകർക്ക് പുതിയ ഡ്രസ് കോഡ് പുറത്തിറക്കി അസം സർക്കാർ. . ജീൻസ്,ലെഗിങ്‌സ്, ആംഡബര വസ്ത്രങ്ങൾ,കടും നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കരുത് എന്നാണ് സർക്കാർ പുറത്തിറക്കിയ സർക്കുലറിലുള്ളത്. പുരുഷ,വനിതാ അധ്യാപകർ ടീഷർട്ടും ജീൻസും ധരിക്കരുതെന്നും നിർദേശത്തിലുണ്ട്.

ചില അധ്യാപകർ പൊതുജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത രീതിയിൽ വസ്ത്രം ധരിക്കുന്നെന്ന  പരാതി ഉയര്‍ന്നതിനാലാണ് ഇത്തരത്തിൽ പുതിയ നിയമം കൊണ്ടുവന്നതെന്നാണ് സർക്കാറിന്റെ വിശദീകരണം.

എല്ലാ അധ്യാപകരും വൃത്തിയുള്ളതും ലളിതവും മാന്യവുമായ വസ്ത്രങ്ങൾ ധരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. 'കാഷ്വൽ, പാർട്ടി വസ്ത്രങ്ങൾ ധരിക്കുന്നത് കർശനമായി ഒഴിവാക്കണമെന്നും സർക്കുലറിലുണ്ട്. അസമിലെ പ്രാദേശിക വസ്ത്രം, സാരി,സൽവാർ എന്നിവ വനിതാ അധ്യാപകർക്ക് ധരിക്കാം. പുരുഷ അധ്യാപകർക്ക് ഷർട്ടുകളും പാന്റും ധരിക്കാം. അധ്യാപകരുടെ ഡ്രസ് കോഡ് നിർബന്ധമാക്കിയതിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി റോനുജ് പെഗു ട്വീറ്റ് ചെയ്തു.

ഒരു അധ്യാപകൻ എല്ലാവർക്കും മാതൃകയാകേണ്ടവരാണ്. ജോലിസ്ഥലത്ത് മാന്യത, പ്രൊഫഷണലിസം, ജോലിയുടെ ഗൗരവം എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു ഡ്രസ് കോഡ് പിന്തുടരേണ്ടത് ആവശ്യമാണെന്നും വിജ്ഞാപനത്തിൽ പറയുന്നു. നേരത്തെ ഹരിയാനയിൽ ബി.ജെ.പി സർക്കാർ ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും ഡ്രസ് കോഡിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News