യൂട്യൂബ് നോക്കി ഇസിജി എടുത്ത് അറ്റൻഡർ; രാജസ്ഥാനിലെ ആശുപത്രിക്കെതിരെ പ്രതിഷേധം, വീഡിയോ വൈറൽ

ദീപാവലിക്ക് ജീവനക്കാർ ഇല്ലാത്തതിനാലാണ് താൻ സ്വയം ഇസിജി എടുത്തതെന്ന് അറ്റൻഡറുടെ പ്രതികരണം

Update: 2024-11-04 08:37 GMT
Editor : ശരത് പി | By : Web Desk
Advertising

ജോധ്പൂർ: ഏറ്റവും മികച്ച ഡോക്ടർമാരെ തിരഞ്ഞ് ആശുപത്രിയിൽ പോകുന്നവരാണ് നമ്മളോരോരുത്തരും. അത്യാഹിത അസുഖങ്ങൾക്കോ അപകടങ്ങൾക്കോ ചികിത്സിക്കാനായേ പെട്ടെന്ന് കിട്ടുന്ന ആശുപത്രിയിൽ പോവുകയുള്ളു. എന്നാൽ ചികിത്സക്കായി പോയ ആശുപത്രിയിലെ അറ്റൻഡർ യൂട്യൂബ് വീഡിയോ നോക്കി പരിശോധിക്കുന്ന അവസ്ഥ വന്നാലോ? അത്തരമൊരു വാർത്തയാണ് രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും വരുന്നത്. 
 രാജസ്ഥാൻ ജോധ്പൂരിൽ യൂട്യൂബ് ട്യൂട്ടോറിയൽ നോക്കി രോഗിയുടെ ഇസിജിയെടുത്ത് ആശുപത്രി അറ്റൻഡർ. പട്ടോവയിലെ സാറ്റലൈറ്റ് ആശുപത്രിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ആശുപത്രിക്കെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്.

അറിയാത്ത അളാണ് ഇസിജി എടുക്കുന്നത് ഡോക്ടറെയോ അറിയാവുന്ന ഏതെങ്കിലും ടെക്‌നീഷ്യനെയോ കൊണ്ടുവരൂ എന്ന് രോഗിയും കുടുംബവും തുടർച്ചയായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് കൂട്ടാക്കാതെ യുവാവ് പരിശോധന തുടരുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. തന്റെ വീഡിയോ ദൃശ്യം പകർത്തുന്നുന്നുണ്ടെന്ന് അറിഞ്ഞിട്ടും ചോദ്യങ്ങൾക്കൊന്നും പ്രതികരിക്കാതെ യൂട്യൂബ് നോക്കി അറ്റൻഡർ പരിശോധന തുടരുകയാണ്. മെഡിക്കൽ പ്രോട്ടോക്കോളിന്റെ കനത്ത ലംഘനമാണ് ആശുപത്രിയിൽ നടന്നത്.

പരിശോധന നടത്തുന്ന യുവാവിനൊപ്പം ആശുപത്രിയിലെ നഴ്‌സിങ് ജീവനക്കാരുമുണ്ടായിരുന്നു. ദീപാവലി അവധിയായതിനാൽ ആശുപത്രിയിൽ ജീവനക്കാർ കുറവായിരുന്നെന്നും ആയതിനാലാണ് താൻ യുട്യൂബ് നോക്കി ഇസിജി ചെയ്തതെന്നായിരുന്നു അറ്റൻഡറുടെ മറുപടി.

സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും ആശുപത്രി പരിധിയുടെ നിയന്ത്രണമുള്ള മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പാൾ ബി.എസ് ജോധ അറിയിച്ചു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News