ബിബിസി മുംബൈ, ഡൽഹി ഓഫീസുകളിലെ റെയ്ഡ് അവസാനിച്ചു

60 മണിക്കൂറിന് ശേഷമാണ് പരിശോധന അവസാനിച്ചത്

Update: 2023-02-16 17:21 GMT
Advertising

മുംബൈ: ബിബിസിയുടെ മുംബൈ ഓഫീസിലെ ആദായനികുതി വകുപ്പിന്റെ റെയ്ഡ് അവസാനിച്ചു. 60 മണിക്കൂറിന് ശേഷമാണ് പരിശോധന അവസാനിച്ചത്. അതേസമയം ആദായനികുതി വകുപ്പ് പരിശോധന ന്യായീകരിച്ച് കേന്ദ്ര മന്ത്രി കിരൺ റിജിജു രംഗത്തെത്തി. ഇന്ത്യയിലെ വാർത്ത ഏജൻസികളെക്കാൾ ചിലർക്ക് വിശ്വാസം വിദേശ വാർത്ത ഏജൻസികളെ ആണെന്നും രാജ്യത്തെ കോടതികളെ പോലും ഇവർ വിശ്വസിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ബിബിസിയുടെ 100 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി നേരിടേണ്ടി വന്നത്. അക്കൗണ്ട്സ് വിഭാഗത്തിൽ നടക്കുന്ന പരിശോധനയിൽ 10 വർഷത്തെ കണക്കുകൾ വിശദമായി ആദായ നികുതി വകുപ്പ് പരിശോധിച്ചിരുന്നു.

അന്താരാഷ്ട്ര വിനിമയം, മാതൃകമ്പനിയും ഉപകമ്പനിയും തമ്മിലുള്ള ഇടപാടുകളിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയാണ് ഇ.ഡി പ്രധാനമായും പരിശോധിച്ചത്. നോട്ടിസ് നൽകിയിട്ടും ബിബിസിയുടെ ഭാഗത്തുനിന്ന് നിഷേധാത്മക സമീപനമുണ്ടായതാണ് പരിശോധനകൾക്ക് കാരണമെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. ഉദ്യോഗസ്ഥരോട് സഹകരിക്കാൻ ബിബിസി ജീവനക്കാർക്ക് നിർദേശം നൽകിയതിനൊപ്പം വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നും നിർദേശിച്ചു.

രണ്ട് ഷിഫ്റ്റായി 24 ഉദ്യോഗസ്ഥരാണ് ഡൽഹിയിലും മുംബൈയിലും പരിശോധന നടത്തിയത്. ബിബിസിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി ഓഫീസിന് മുന്നിൽ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. മാധ്യമ സ്ഥാപനത്തിനെതിരായ കേന്ദ്രനടപടിക്കെതിരെ പ്രതിഷേധവും ശക്തമാണ്.

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News