അവിഹിത ബന്ധം ആരോപിച്ചു യുവാവ് ഭാര്യയെ കൊന്നു കഷണങ്ങളാക്കി പുഴയിലൊഴുക്കി
ഡാർജിലിംഗ് ജില്ലയിലെ സിലിഗുരി സ്വദേശിയായ രേണുക ഖാത്തൂൺ എന്ന യുവതിയാണ് കൊലപ്പെട്ടത്
സിലിഗുരി: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊന്നു കഷണങ്ങളാക്കി പുഴയിലൊഴുക്കി. പശ്ചിമബംഗാളിലെ സിലിഗുരിയിലാണ് സംഭവം. ഡാർജിലിംഗ് ജില്ലയിലെ സിലിഗുരി സ്വദേശിയായ രേണുക ഖാത്തൂൺ എന്ന യുവതിയാണ് കൊലപ്പെട്ടത്.
ദിവസങ്ങള്‍ക്കു മുന്‍പ് രേണുകയെ കാണാതായെന്ന് കാണിച്ചത് ബന്ധുക്കള്‍ ഡിസംബര്‍ അവസാനവാരം പൊലീസിന് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സിലിഗുരി പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ, രേണുകയുടെ ഭർത്താവ് മൊഹമ്മദ് അൻസാറുലിനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ പൊട്ടിക്കരഞ്ഞ് ഭാര്യയെ കൊന്ന് മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി മഹാനന്ദ നദിയിൽ തള്ളിയതായി സമ്മതിച്ചു.പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 24ന് അൻസാറുൾ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം രണ്ടായി മുറിക്കുകയായിരുന്നു.രേണുകയുടെ ശരീരഭാഗങ്ങൾ കണ്ടെത്താന്‍ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്.