ബംഗാൾ ട്രെയിനപകടം; അപകടത്തിൽ പെടാത്ത ബോഗികളുമായി യാത്ര പുനരാരംഭിച്ചു
യാത്രക്കാർക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയെന്ന് റെയിൽവേ
Update: 2024-06-17 10:40 GMT
കൊൽക്കത്ത: കാഞ്ചൻജംഗ എക്സ്പ്രസ് അപകടത്തിൽ പെടാത്ത ബോഗികളുമായി യാത്ര പുനരാരംഭിച്ചു. യാത്രക്കാർക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയെന്ന് റെയിൽവേ അറിയിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലം സന്ദർശിക്കും.
പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിൽ ഗുഡ്‌സ് ട്രെയിനിടിക്കുകയായിരുന്നു. ഡാര്‍ജലിംഗ് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം. അപകടത്തിൽ കാഞ്ചൻജംഗ എക്‌സ്പ്രസിൻ്റെ രണ്ട് കോച്ചുകൾ പാളം തെറ്റി.