ഗുജറാത്ത് സ്‌കൂളുകളിൽ ഭഗവത് ഗീത നിർബന്ധ പാഠ്യവിഷയമാക്കി

ആറ് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലാണ് ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുക

Update: 2022-03-17 14:57 GMT
Advertising

ഗുജറാത്ത് സ്‌കൂളുകളിലെ ആറ് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കും. വ്യാഴാഴ്ച ഗുജറാത്ത് സർക്കാർ പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി  മിൻ ജിതു വഘാനി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. 2022-23 അധ്യയന വർഷം മുതൽ സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഇന്ത്യൻ സംസ്‌കാരവും വിജ്ഞാന സംവിധാനവും ഉൾപ്പെടുത്തുന്നതിനായാണ് ഭഗവദ് ഗീതയിലെ മൂല്യങ്ങളും തത്വങ്ങളും പഠിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. എല്ലാ മതത്തിൽപ്പെട്ടവരും ഈ മൂല്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാറിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു.




സ്‌കൂളിലെ പ്രാർഥനകളിൽ ഭഗവത് ഗീതയിലെ ശ്ലോകങ്ങൾ ഉൾപ്പെടുത്തും. ഭഗവദ്ഗീതയെ അടിസ്ഥാനമാക്കി ശ്ലോകം ചൊല്ലൽ, ചിത്രരചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സർഗ്ഗാത്മക പ്രവർത്തനങ്ങളും സ്‌കൂളുകളിൽ സംഘടിപ്പിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു. 



വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം ശ്രമങ്ങൾ നടക്കവേയാണ് ഗുജറാത്തിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കി നിർബന്ധമായും പഠിപ്പിക്കാനൊരുങ്ങുന്നത്. അടുത്ത അധ്യായന വർഷം മുതൽ തീരുമാനം നടപ്പാക്കുമെന്നാണ് വിവരം.


Full View


Bhagwat Geeta will be taught in Gujarat schools

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News