ബീഹാറിൽ കുട്ടികൾക്കിടയിൽ പകർച്ചപ്പനി വ്യാപിക്കുന്നു;കിടക്ക ക്ഷാമം നേരിട്ട് ആശുപത്രികൾ
കഴിഞ്ഞയാഴ്ച മാത്രം വൈശാലി ജില്ലയിലെ 20 കുട്ടികളാണ് രോഗബാധിതരായത്. ഇതിൽ ഒരു കുട്ടി മരിക്കുകയും ചെയ്തു.കൂടാതെ തുടർച്ചയായി പട്നയിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ബീഹാറിൽ കുട്ടികൾക്കിടയിൽ പകർച്ചപ്പനി വ്യാപിക്കുന്നു. പല ആശുപത്രികളിലുമായി നിരവധി കുട്ടികളാണ് ചികിത്സയിലുള്ളത്.കുട്ടികൾക്കിടയിൽ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്നും പകർച്ചപ്പനി മാത്രമാണ് ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ പറയുന്നു. എന്നാൽ കൂടി വരുന്ന രോഗവ്യാപനം സർക്കാരിനെ സമ്മർദത്തിലാക്കിയിരിക്കുകയാണ്.
ബീഹാറിലെ നളന്ദ മെഡിക്കൽ കോളേജ്, പട്ന മെഡിക്കൽ കോളേജ് , ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങിയ ആശുപത്രികളിൽ ഇതിനോടകം കുട്ടികളുടെ വാർഡ് നിറഞ്ഞിരിക്കുകയാണ്. ഇനിയും പനി ബാധിച്ച് കുട്ടികൾ എത്തിയാൽ വീട്ടിൽ കിടത്തി ചികിത്സിക്കേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മാറുന്ന കാലവസ്ഥ കുട്ടികൾക്കിടയിൽ ജലദോഷമം, ചുമ, പനി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇൻഫ്ലുവൻസയും ന്യുമോണിയയുമായി മാറുമെന്നും നളന്ദ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ബിനോദ് കുമാർ സിംഗ് പറഞ്ഞു.
കഴിഞ്ഞയാഴ്ച മാത്രം വൈശാലി ജില്ലയിലെ 20 കുട്ടികളാണ് രോഗബാധിതരായത്. ഇതിൽ ഒരു കുട്ടി മരിക്കുകയും ചെയ്തു.കൂടാതെ തുടർച്ചയായി പട്നയിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.