വാക്‌സിനേഷന്‍: ബിഹാറില്‍ കാലി സിറിഞ്ച് ഉപയോഗിച്ച് യുവാവിന് കുത്തിവെച്ച് നഴ്‌സ്; ദൃശ്യങ്ങള്‍ പുറത്ത്
മരുന്ന് കയറ്റാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വീണ്ടും കുത്തിവെക്കാന്‍ നഴ്‌സ് തയ്യാറായെങ്കിലും കടുത്ത തലവേദന മൂലം യുവാവ് സമ്മതിച്ചില്ല.
വാകിസിനേഷനെടുക്കാന്‍ എത്തിയ ആള്‍ക്ക് കാലി സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബിഹാറിലെ ചാപ്രയിലാണ് സംഭവം. ജൂണ്‍ 21നാണ് സംഭവം. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നഴ്‌സിനെ ഡ്യൂട്ടിയില്‍ നിന്ന് നീക്കി.
യുവാവ് വാക്‌സിനെടുക്കാന്‍ എത്തിയപ്പോള്‍ സുഹൃത്ത് തമാശക്ക് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. നഴ്‌സ് പുതിയ സിറിഞ്ച് എടുത്ത് മരുന്ന് കയറ്റാതെ നേരിട്ട് കുത്തിവെക്കുന്നത് വീഡിയോയില്‍ പതിഞ്ഞതോടെ ഇയാള്‍ സംഭവം സുഹൃത്തിനോട് പറയുകയായിരുന്നു. മരുന്ന് കയറ്റാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വീണ്ടും കുത്തിവെക്കാന്‍ നഴ്‌സ് തയ്യാറായെങ്കിലും കടുത്ത തലവേദന മൂലം യുവാവ് സമ്മതിച്ചില്ല.
നഴ്‌സ് മനപൂര്‍വ്വം തെറ്റ് ചെയ്തിട്ടില്ലെന്ന് ഡി.ഐ.ഒ പറഞ്ഞു. വാക്‌സിനേഷന്‍ സെന്ററിലെ തിരക്ക് മൂലം അറിയാതെ സംഭവിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഴ്‌സിന് തിരക്ക് മൂലം അബദ്ധം പറ്റിയതാവാമെന്ന് വീഡിയോയിലെ യുവാവും പറഞ്ഞു. നഴ്‌സിനെതിരെ നടപടിയെടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.