ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ്; കുറ്റവാളികളെ ജയിൽ മോചിതരാക്കിയത് മാനുഷിക പരിഗണനയിലെന്ന് വി.മുരളീധരൻ

'പ്രിയ വർഗീസ് നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നത്'

Update: 2022-08-18 06:21 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ കുറ്റവാളികളെ ജയിൽ മോചിതരാക്കിയത്തിനെ ന്യായീകരിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. 'മാനുഷിക പരിഗണന വെച്ചാണ് പ്രതികളെ വിട്ടയച്ചത്. കുറ്റവാളികളെ ആദരിച്ചതിൽ ബി.ജെ.പിക്ക് പങ്കില്ല'. ജയിലിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് കേരളത്തിലും സ്വീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'പ്രിയ വർഗീസ് നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണ്.സ്വജനപക്ഷപാതം ആണെന്ന് ഗവർണർ കണ്ടെത്തിയ സ്ഥിതിക്ക് പിന്നിലെ അഴിമതി അന്വേഷിക്കണം. കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണം. കണ്ണൂർ വി.സി ആദ്യമായല്ല നിയമവിരുദ്ധ പ്രവർത്തനം ചെയ്യുന്നത്. ബന്ധു നിയനത്തിനും അഴിമതി നടത്താനുമാണ് വി.സിയെ വീണ്ടും നിയമിച്ചതെന്നും മുരളീധരൻ പറഞ്ഞു.

'ഗവർണറുടെ നടപടി കേരളത്തിന് അഭിമാനമാണ്. പ്രിയവർഗീസിന്റെ നിയമനത്തിന് പിന്നിൽ ഭർത്താവ് കെ കെ രാജേഷ് മാത്രമല്ല കൂടുതൽ സി പി എം നേതാക്കൾക്ക് പങ്കുണ്ട്. സാധാരണക്കാർക്കല്ല,പാർട്ടി നേതാക്കളുടെ മക്കൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്.ബന്ധുനിയമനത്തെ ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് കൊലപാതകത്തിന് കാരണം സി.പിഎമ്മിലെ വിഭാഗീയതയാണ്. നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്റെ ഫെഡറലിസത്തിന്റെ വേണ്ടി നിലകൊള്ളുന്നു. സ്വജന പക്ഷപാതത്തിനും അഴിമതിക്കും എതിരാണെന്നും മുരളീധരന്‍ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News